തിരുവനന്തപുരം : സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത 14 ശതമാനമായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവായി. ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തോടെ വര്‍ധിപ്പിച്ച ക്ഷാമബത്ത ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും.
നിലവില്‍ 12 ശതമാനമാണ് ക്ഷാമബത്ത. ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെയുള്ള കുടിശ്ശിക ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ പിഎഫില്‍ ലയിപ്പിക്കും. ഇക്കാലയളവിലെ പെന്ഷന് കുടിശ്ശിക മെയ് മാസത്തിലെ പെന്‍ഷനോടൊപ്പം ലഭിക്കും.
















