തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇതുവരെ പോലീസുകാര്‍ പ്രതികളായ 39 സ്ത്രീപീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസുകാര്‍ പ്രതികളായ എട്ട് ബലാത്സംഗ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടായ അതിക്രമങ്ങള്‍ സംബന്ധിച്ച് നാളിതുവരെ 67 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതികളായ കേസുകള്‍ പതിമൂന്ന്.
സൈബര്‍ കുറ്റങ്ങളുമായി ബന്ധപ്പെട്ട് 283 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 202 എണ്ണത്തിന്റെ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒരെണ്ണത്തില്‍ മാത്രം കുറ്റപത്രം സമര്‍പ്പിച്ചു. യുഎപിഎ നിയമപ്രകാരം അറസ്റ്റ് ചെയ്ത നാല് വിചാരണത്തടവുകാരുണ്ട്. റിമാന്‍ഡ് പ്രതികളും എന്‍ഐഎ അന്വേഷിക്കുന്ന കേസുകളില്‍ ഉള്‍പ്പെട്ടവരും കൂടാതെയാണിത്.
















