തിരുവനന്തപുരം: ശ്വാസകോശങ്ങളുടെ ആരോഗ്യം ശരീരത്തിന് പ്രധാനമാണെന്ന സന്ദേശവുമായി ബ്രീത്ത് ഫ്രീ മൂവ്മെന്റ്. ആസ്ത്മ അടക്കമുള്ള ശ്വാസകോശ രോഗങ്ങളെക്കുറിച്ചു ബോധവല്കരണം നടത്തുന്ന സാമൂഹ്യ സേവന സംരംഭമാണിത്.
ക്യാംപുകള്‍, ക്ലിനിക്കുകള്‍, തെരഞ്ഞെടുത്ത രോഗികള്‍ക്കായി യാത്രകള്‍ തുടങ്ങിയ ബോധവത്കരണ പരിപാടികളും പ്രവര്‍ത്തനങ്ങളും ബ്രീത്ത് ഫ്രീ നടത്തുന്നുണ്ടണ്ട്.
ആസ്ത്മ ഭേദമാക്കാനാകില്ലെങ്കിലും പൂര്‍ണ്ണമായി നിയന്ത്രിക്കാനും സാധാരണ നിലയില്‍ സജീവമായ ജീവിതം നയിക്കാനുമാകും. ആസ്ത്മ ചികിത്സയില്‍ ഏറ്റവും ഫലപ്രദം ശ്വാസകോശത്തില്‍ നേരിട്ടെത്തി അതിവേഗം പ്രവര്‍ത്തിക്കുന്ന ഇന്ഹലേഷനാണ്.
തിരുവനന്തപുരം കിംസ് ആശുപത്രിയിലെ റെസ്പിറേറ്ററി മെഡിസിന് വിഭാഗം പ്രൊഫസര്‍ ഡോ. കേശവന്നായര്, മെഡിക്കല്‍ കോളേജിലെ റെസ്പിറേറ്ററി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ജയപ്രകാശ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















