കോട്ടയം: തപസ്യ കലാസാഹിത്യവേദിയും സിഎംഎസ് കോളേജും ചേര്‍ന്ന് ‘ജലം’ പ്രധാന വിഷയമാക്കിയുള്ള സംസ്ഥാനതല യുവചിത്രകലാ ശില്‍പ്പശാല വര്‍ണ്ണമഴ കോട്ടയം സിഎംഎസ് കോളേജില്‍ 20, 21 തീയതികളില്‍ സംഘടിപ്പിക്കും. ഭാവിയില്‍ ജലദൗര്‍ലഭ്യം സൃഷ്ടിച്ചേക്കാവുന്ന ദുരവസ്ഥയും ജലസമ്പുഷ്ടമായ പ്രകൃതിയേയും ചിത്രകാരന്മാരുടെ ഭാവനയിലൂടെ ജനങ്ങളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് ഇത് സംഘടിപ്പിക്കുന്നത്.
പ്രശസ്ത ശില്‍പ്പിയും ചിത്രകാരനുമായ കാനായി കുഞ്ഞിരാമന്‍ ഡയറക്ടര്‍ ആയി നടത്തുന്ന ശില്‍പ്പശാല കേന്ദ്ര ലളിതകലാ അക്കാദമി അഡ്മിനിസ്‌ട്രേറ്റര്‍ സി.എസ്. കൃഷ്ണഷെട്ടി ഉദ്ഘാടനം ചെയ്യും.
15 മുതല്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ശില്‍പ്പശാലയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ആര്‍ട്ടിസ്റ്റ് പി.ജി. ഗോപാലകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍, വര്‍ണ്ണമഴ, ചിത്രകലാ ശില്‍പ്പശാല, തപസ്യ, തിരുനക്കര, കോട്ടയം-686001 എന്ന വിലാസത്തിലോ വേമുമ്യെമസീേേമ്യമാ@ഴാമശഹ.രീാ എന്ന ഇ മെയിലിലോ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം അപേക്ഷിക്കുക, കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446913197, 9495081402, 9446060397, 8075571771.
















