തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി. ടോമിന്‍ ജെ. തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള എഡിജിപിയായി നിയമിച്ചു.
അനില്‍ കാന്തിനെ വിജിലന്‍സ് എഡിജിപിയാക്കി. ബല്‍റാം കുമാര്‍ ഉപാധ്യായയെ കേരള പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സഷന്‍ കോര്‍പറേഷന്‍ (കെപിഎച്ച്‌സിസി) എംഡി സ്ഥാനത്തുനിന്നു മാറ്റി പോലീസ് ആസ്ഥാനത്ത് ഐജിയായി നിയമിച്ചു. പകരം നിയമനം ഉണ്ടാകുന്നതുവരെ അദ്ദേഹത്തിനു കെപിഎച്ച്‌സിസിയുടെ താല്‍ക്കാലിക ചുമതലയുണ്ടാകും.
എറണാകുളം റേഞ്ച് ഐജി പി. വിജയന് കോസ്റ്റല്‍ പോലീസിന്റെ അധിക ചുമതല നല്‍കി. പോലീസ് ആസ്ഥാനത്ത് ഡിഐജി ആയിരുന്ന കെ. ഷഫീന്‍ അഹമ്മദിനെ ഡിഐജി (എപി ബറ്റാലിയന്‍സ്) ആയി നിയമിച്ചു. പോലീസ് ആസ്ഥാനത്തെ എസ്പി ആയിരുന്ന കല്‍രാജ് മഹേഷ് കുമാറിനെ തിരുവനന്തപുരം റെയില്‍വേ പോലീസ് എസ്പി ആയി നിയമിച്ചു.
തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് ചുമതലയുണ്ടായിരുന്ന മുഹമ്മദ് ഷബീറിനെ തിരുവനന്തപുരം സിബിസിഐഡി എസ്പിയായി നിയമിച്ചു. കോസ്റ്റല്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഹരി ശങ്കറിനെ പോലീസ് ആസ്ഥാനത്തേക്കു മാറ്റി നിയമിച്ചു.
















