വളാഞ്ചേരി: വൈക്കത്തുര്‍ ശ്രീ മഹാദേവ ക്ഷേത്രം ഉത്സവത്തില്‍ ഹരിത നിയമാവലി നടപ്പാക്കും. ജില്ലാ ശുചിത്വ മിഷന് സംഘം ക്ഷേത്രം അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് സുപ്രധാനമായ തീരുമാനം എടുത്തത്.
പ്രസാദ വിതരണത്തിനും പ്രസാദ ഊട്ടിനും വാഴയിലയും സ്റ്റീല്‍ പാത്രങ്ങളുമായിരിക്കും ഉപയോഗിക്കുക. 2000 ലധികം സ്റ്റീല്‍ പ്ലേറ്റും സ്റ്റീല്‍ ഗ്ലാസ്സും ക്ഷേത്രത്തിന് സ്വന്തമായുണ്ട്.
ജൈവ മാലിന്യം സംസ്കരിക്കാന്‍ കംപോസ്റ്റ് പിറ്റും അജൈവമാലിന്യം ശേഖരിക്കാന്‍ പ്രത്യേകം ബിന്നും സ്ഥാപിച്ചിട്ടുണ്ട്. ഉല്‍സവ ദിവസങ്ങളില്‍ ഹരിത നിയമാവലിയെക്കുറിച്ചള്ള അനൗണ്‍സ്മെന്റിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ആരോഗ്യ വകുപ്പും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാന്‍ പൂര്‍ണ്ണമായി സഹകരിക്കും. ജില്ലാ ശുചിത്വ മിഷന്റെയും ആരോഗ്യ വകുപ്പിന്റെയും നിരീക്ഷണവും ബോധവത്ക്കരണവും ഉണ്ടായിരിക്കും.
കച്ചവടക്കാര്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞുള്ള വില്‍പ്പന പരമാവധി ഒഴിവാക്കി സഹകരിക്കണമെന്നും ഈ രീതി പിന്തുടരാന് ജില്ലയിലെ എല്ലാ ആരാധനാലയങ്ങളും മുന്നോട്ട് വരണമെന്നും ശുചിത്വ മിഷന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
ചര്‍ച്ചയില്‍ ക്ഷേത്രം ഊരാളന്‍ മാഴ്വഞ്ചേരിമനക്കല് സുരേഷ് കുമാര്‍, ക്ഷേത്രം ട്രഷറര്‍ വിജയരാഘവന്. ടി, ശുചിത്വ മിഷന് പ്രോഗ്രാം ഓഫീസര്‍ ജ്യോതിഷ്.ഒ, ശുചിത്വ മിഷന് റിസോഴ്സ് പേഴ്സണ്‍ വി.സി. ശങ്കരനാരായണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: