പെരിന്തല്‍മണ്ണ: പരിയാപുരത്തെ ആള്‍താമസമില്ലാത്ത വീട്ടില്‍ കവര്‍ച്ച നടത്തിയ തിരുവനന്തപുരം സ്വദേശികളായ മൂന്നുപേര്‍ പിടിയില്‍.
തിരുവനന്തപുരം കാട്ടാക്കട കണ്ടല സ്വദേശി കുന്നത്ത് വിളാകത്ത് വീട്ടില്‍ മഹേഷ്(25), ഉച്ചക്കടവ് വിളാകം സ്വദേശി ജെ.കെ.ഭവനില്‍ ജിജിന് എന്ന ജിജി(26), മണക്കാട് ആറ്റുകാല്‍ സ്വദേശി വലിയവിളാകം മേലേപുത്തന്‍വീട്ടില്‍ നവീന്‍ സുരേഷ്(24) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം 13നാണ് കേസിനാസ്പദമായ സംഭവം. അങ്ങാടിപ്പുറം പരിയാപുരം പുറത്ത് അടീരിയിലുള്ള സൈനാബാ ബീവിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഓടിളക്കി അകത്തുകടന്ന സംഘം അലമാരകുത്തി തുറന്ന് 200 രൂപയും രണ്ട് മൊബൈല്‍ ഫോണുകള്‍, ടിവി, ഇന്‍ഡക്ഷന്‍ കുക്കര്‍, ഫാനുകള്‍, ഇസ്തിരിപ്പെട്ടി, വസ്ത്രങ്ങള്‍ എന്നിവയടക്കം വിലപിടിപ്പുള്ളതെല്ലാം കവര്‍ന്നു. മോഷണം പോയ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് പ്രതികളെ വലയിലാക്കിയത്.
തിരുവനന്തപുരം ജില്ലയില്‍ നിരവധി കവര്‍ച്ച കേസുകളില്‍ പ്രതികളാണിവര്‍. മൂന്നാം പ്രതി നവീന്‍ ഗുണ്ടാ ലിസ്റ്റിലുള്ള ആളാണ്. നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതികളെ പെരിന്തല്‍മണ്ണ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
ഡിവൈഎസ്പി എസ്.ടി.സുരേഷ്കുമാര്‍, എഎസ്പി സുജിത്ദാസ്, സിഐ സാജു.കെ.അബ്രാഹം, എസ്ഐ എം.സി.പ്രമോദ്, സൈബര്‍ സെല്‍, ഷാഡോ പോലീസ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: