കോട്ടയം: കേരള കോണ്‍ഗ്രസ്-എം കോട്ടയം ജില്ലാ പ്രസിഡന്റ് രാജിവച്ചു. ജില്ലാ പ്രസിഡന്റ് ഇ.ജെ. അഗസ്തിയാണ് രാജിവച്ചത്. പ്രസിഡന്റ് സ്ഥാനത്ത് 25 വര്‍ഷം ആയതിനാലാണ് രാജിയെന്ന് അഗസ്തി പറഞ്ഞു.
രാജിക്കത്ത് നേരത്തെ കൈമാറിയതാണ്. പാര്‍ട്ടി ചെയര്മാന് കെ.എം.മാണിയുടെ നിര്‍ദേശമനുസരിച്ച് തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അഗസ്തി കൂട്ടിച്ചേര്‍ത്തു.
















