കോട്ടയം: യോഗ ആത്മീയതയിലേക്ക് നയിക്കുന്ന മതനിരപേക്ഷ മാര്‍ഗമാണെന്ന് മൂന്‍ യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗമായിരുന്ന കെ. റോയി പോള്‍ പറഞ്ഞു.
എം.ജി. സര്‍വ്വകലാശാലയില്‍ നടന്ന യോഗ അലൂമ്‌നി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാണിജ്യ താല്‍പര്യത്തോടെ നടന്നുവരുന്ന കപട മതാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ മനുഷ്യരെ യഥാര്‍ത്ഥ ആത്മീയതയിലെത്തിക്കില്ല.
യോഗ നിഷ്ഠകള്‍ ആത്മനവീകരണമാണ് പ്രദാനം ചെയ്യുക. യോഗയിലൂടെ ശാരീരിക സൗഖ്യവും ആരോഗ്യവും മികവും നേടാം. പക്ഷെ പ്രയോഗതലത്തില്‍ ജ്ഞാനിയായ ഗുരുസമക്ഷം യോഗ അഭ്യസിക്കുന്നതാണ് ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഒഴിവാക്കാന്‍ നന്ന്- റോയ് പോള്‍ തുടര്‍ന്നു.
ലൈഫ് ലോങ്ങ് ലേണിങ്ങ് വിഭാഗം അദ്ധ്യക്ഷ കെ. എ. മഞ്ജുഷ അദ്ധ്യക്ഷത വഹിച്ചു. അലൂമ്‌നി പ്രസിഡണ്ട് ജി. ശ്രീകുമാര്‍, ഡോ. എം.ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍, ഡോ. ടി.എം. വര്‍ഗ്ഗീസ്, ഡോ. ബാലകൃഷ്ണന്‍നായര്‍, ഡോ. വിശ്വംഭരന്‍, ഡോ. സരിത്കുമാര്‍, താഹിറ റഹ്മാന്‍, സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
















