തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് ബി വാക്സിന്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പിലെ രണ്ട് മുന്‍ ഡയറക്ടര്‍മാരെ തടവുശിക്ഷയ്‌ക്ക് വിധിച്ചു. ഡോ വികെ രാജനും കെ ഷൈലജയ്‌ക്കുമാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്.
ഇരുവര്‍ക്കും അഞ്ച് വര്‍ഷം കഠിന തടവും 52 ലക്ഷം രൂപയും പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. വിചാരണ പൂര്‍ത്തിയാതിനെ തുടര്‍ന്നാണ് കോടതി ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. 2002ലാണ് ആരോഗ്യവകുപ്പ് വാക്സിന്‍ വാങ്ങുന്നത്. ഇതില്‍ വ്യാപക അഴിമതി നടന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മരുന്ന് കമ്പനികളെ സഹായിക്കാന്‍ ആവശ്യത്തിലധികം വാക്സിന്‍ വാങ്ങിക്കൂട്ടിയെന്ന് കണ്ടെത്തുകയായിരുന്നു.
















