തിരുവനന്തപുരം: ടി.പി.സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കണമെന്നുള്ള സുപ്രീം കോടതി വിധി എത്രയും വേഗം നടപ്പാക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍.
വിധി വന്നതിനു ശേഷം ഇത് രണ്ടാം തവണയാണ് വിഷയത്തില്‍ വി.എസ് പരസ്യമായി തന്റെ നിലപാട് വ്യക്തമാക്കുന്നത്. പരമോന്നത നീതിപീഠത്തിന്റെ വിധിയാണ് ഇതെന്നും നടപ്പാക്കാന്‍ താമസിക്കരുതെന്നുമായിരുന്നു ആദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.
വിധി നടപ്പാക്കാന്‍ വൈകുന്നതിനെതിരെ പ്രതിപക്ഷം വിമര്‍ശനങ്ങളുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് സമാനമായ ആവശ്യവുമായി വി.എസ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
















