തിരുവനന്തപുരം: നിയമസഭയില്‍ എം.എം മണിക്കെതിരായ യുഡിഎഫ് ബഹിഷ്‌കരണം തുടരുന്നു. മണിക്കെതിരെ ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം ഇന്നും സഭയിലെത്തിയത്. മണിയോട് ചോദ്യങ്ങള്‍ ചോദിക്കില്ലെന്നും സംസാരിക്കാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.
പെമ്പിളൈ ഒരുമൈക്കെതിരെയും യുഡിഎഫ് നേതാക്കള്‍ക്കെതിരെയും അശ്ലീല പരാമര്‍ശം നടത്തിയ മണിയെ പുറത്താക്കണമെന്നതാണ് യുഡിഎഫ് ആവശ്യം. സഭാ നടപടികള്‍ തടസപ്പെടുത്താതെ പ്രതിഷേധിക്കാനാണ് പ്രതിപക്ഷ തീരുമാനം. സെന്‍കുമാര്‍ വിഷയത്തിലും സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തിപ്പെടുത്താനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
സംസാരം കേള്‍ക്കാന്‍ പോലും സാധിക്കാത്തത്ര ശക്തമായ മുദ്രാവാക്യം വിളികളാണ് സഭയില്‍ മുഴങ്ങുന്നത്. അതേ സമയം പ്രതിപക്ഷ ബഹളത്തിനിടെയും ചോദ്യോത്തര വേള പുരോഗമിക്കുകയാണ്.
















