മുബൈ: ആത്മീയത കൈവിടാതെ ജീവിക്കാൻ കർഷകർ തയ്യാറാവണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍. മുബൈയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കര്‍ഷകരുടെ ഇടയില്‍ ആത്മഹത്യ പ്രവണത കൂടിയിരിക്കുകയാണ്, ഈ അവസരത്തിൽ കർഷകർ ആത്മീയതയും ചിട്ടയായ ജീവിതചര്യകളും പാലിച്ച് ജീവിക്കാൻ തയ്യാറാകണം. വിധര്‍ഭയിലെ 512 വില്ലേജുകള്‍ കേന്ദ്രീകരിച്ച് ഒരു പദയാത്ര സംഘടിപ്പിച്ചിരുന്നു. ദാരിദ്ര്യം മാത്രമല്ല ആത്മീയതയുടെ കുറവും കര്‍ഷകരുടെ ആത്മഹത്യ പ്രവണത കൂട്ടിയിരിക്കുകയാണെന്ന് അവിടെ നിന്നും മനസ്സിലാക്കാനായിയെന്ന് അദ്ദേഹം പറഞ്ഞു.
യോഗയും പ്രാണായാമവും ചെയ്യുന്നതിലൂടെ ആത്മഹത്യ പ്രവണത കുറയുമെന്ന് അദ്ദേഹം പറഞ്ഞു. ചിട്ടയായ ജീവിത ശൈലികളായ യോഗയും പ്രാണായാമവും അനുഷ്ഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















