മലബാറുകാരുടെ പ്രിയവിഭവങ്ങളില്‍ സര്‍വ്വത്ര മായം. ബിരിയാണി, ചിക്കന്‍ ഫ്രൈം, കാടഫ്രൈ തുടങ്ങിയവയിലെല്ലാം മായമാണ്. ഹോട്ടലുകളിലും, വിവാഹസദ്യകളിലുമടക്കം ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിച്ചാണ് വിഭവങ്ങള്‍ ഉണ്ടാക്കുന്നത്.
മായം മലയാളിയുടെ ജീവിത ശീലങ്ങളിലൊന്നായി മാറക്കൊണ്ടിരിക്കുകയാണ്. കൃത്രിമനിറങ്ങളും അജിനാമോട്ടോ എന്നിവയും ഉപയോഗിക്കുന്നതിലൂടെ മാരകരോഗങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. കൃത്രിമ നിറങ്ങള്‍ ബേക്കറി സാധനങ്ങളില്‍ നിയന്ത്രിത അളവില്‍ മാത്രം ഉപയോഗിക്കാമെന്നാണ് നിയമം. എന്നാല്‍ ഹോട്ടലുകളിലും, ബേക്കറികളിലും ഈ നിയമം പാലിക്കപ്പെടുന്നില്ല.
വിദേശരാജ്യങ്ങളില്‍ കുട്ടികള്‍ക്ക് അലര്‍ജി, മൈഗ്രേന്, ആസ്തമ, ഓര്‍മ്മക്കുറവ് തുടങ്ങിയ രോഗങ്ങള്‍ പടരാന്‍ കാരണം കൃത്രിമ നിറങ്ങളാണെന്ന് കണ്ടെത്തിയതോടെ ഇവ നിരോധിച്ചിരുന്നു. വിദേശത്ത് നിരോധിക്കപ്പെട്ട കൃത്രിമ നിറങ്ങളാണ് നമ്മുടെ ഹോട്ടലുകളില്‍ പലതിലും ഉപയോഗിക്കുന്നത്.
അജിനാമോട്ടോ പോലുള്ള വസ്തുക്കള്‍ വിഭവങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്റെ അളവ് എഴുതി ഹോട്ടലില്‍ പ്രദര്‍ശിപ്പിക്കണം. ഇത് പാലിക്കാത്ത ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. പാചകം ചെയ്ത എണ്ണ, മാംസം പൊരിച്ചെടുക്കുന്ന എണ്ണ വീണ്ടും ഉപയോഗിക്കുന്നതും ചില ഹോട്ടലുകളിലെ പതിവാണ്.
കേരളത്തിലെ ഹോട്ടല്‍, ബേക്കറി വിഭവങ്ങളില്‍ ചേര്‍ക്കുന്ന ഒരു നിറം ഷൂ പോളിഷിന് ഉപയോഗിക്കുന്ന വസ്തുവാണെന്ന് പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതില്‍ അനാസ്ഥ കാണിക്കുകയാണെന്ന് ഉപഭോക്താക്കള്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: