കൊച്ചി: ആര്‍എസ്എസ് ആര്‍ക്കും പിടിച്ചാല്‍ കിട്ടാത്ത ശക്തിയായെന്നും അതിന്റെ ബലത്തില്‍ മുന്നേറുന്ന ബിജെപിയെ തളയ്‌ക്കാന്‍ ഒന്നിക്കണമെന്നും സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം. കോണ്‍ഗ്രസിനോട് ചായ്‌വ് കാണിച്ചുള്ള സിപിഐ നിലപാടുകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു.
”ആര്‍എസ്എസ് ആര്‍ക്കും പിടിച്ചാല്‍ കിട്ടാത്ത ശക്തിയായി. ആ ശക്തിയില്‍ മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസം തടയാന്‍ എല്ലാവരും ഒന്നിക്കേണ്ടതുണ്ട്. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണം. അതേസമയം, വിശാല, മതേതര, ജനാധിപത്യ വേദിയുണ്ടാവുകയും വേണം,” ബിനോയ് പറഞ്ഞു. കോണ്‍ഗ്രസുമായി ചേരണമെന്നാണോ അര്‍ത്ഥമാക്കുന്നതെന്ന ചോദ്യത്തിന് പറഞ്ഞതില്‍ എല്ലാമുണ്ട് എന്നായിരുന്നു മറുപടി.
















