മലപ്പുറം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബീവറേജസ് ചില്ലറ വില്പ്പനകേന്ദ്രങ്ങള് അടച്ചുപൂട്ടിയതോടെ ജില്ലയില്‍ അനധികൃത വിദേശമദ്യ വില്‍പ്പന വ്യാപകമാകുന്നു
തിരുവമ്പാടി, തിരൂര്‍ ബീവറേജസ് കേന്ദ്രങ്ങളില്‍ നിന്നുള്ള മദ്യത്തിനു പുറമെ കര്‍ണാടക, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള മദ്യവും അനധികൃത വില്‍പ്പനക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ഒഴുകുന്നു.
മദ്യശാലകള്‍ പൂട്ടിയതിന്റെ മറവില്‍ മദ്യമാഫിയകള്ക്കു ഇതു ചാകരയായി മാറിയിരിക്കുകയാണ്. മദ്യവിലയുടെ രണ്ടര ഇരട്ടിവരെ അധികവിലയാണ് ആവശ്യക്കാരില്‍ നിന്നു ഈടാക്കുന്നത്. മദ്യം കഴിക്കാനുള്ള മിനി ബാറുകളായി പലരും ഓട്ടോറിക്ഷകളടക്കമുള്ള ചെറുകിട വാഹനങ്ങളെ മാറ്റിയവരുമുണ്ട്.
കുഗ്രാമങ്ങളില്‍ പോലും ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ചു കൊടുക്കുന്ന സംഘങ്ങള്‍ ദിനംപ്രതി പെരുകുകയാണ്. ആദിവാസികളെ ഇരകളാക്കി മദ്യവില്‍പ്പന നടത്തി അമിതലാഭം കൊയ്യുന്ന സംഘങ്ങളും മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: