നിലമ്പൂര്‍: ഇറച്ചി കോഴികളുടെ തൂക്കം വര്‍ധിപ്പിക്കാന്‍ ഈസ്ട്രജന് അടക്കമുള്ള ഹോര്‍മോണ്‍ കുത്തിവെപ്പ് നടത്തുന്നത് പൗള്‍ട്രി ഫാമുകളിലെ സ്ഥിരം കാഴ്ചയാണ്. പരിശോധിക്കേണ്ട ആരോഗ്യവകുപ്പാകട്ടെ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നു. പ്രധാനമായും പൗള്‍ട്രി ഫാം മുതലാളിമാരുടെ രാഷ്ട്രീയ ബന്ധങ്ങളാണ് ഉദ്യോഗസ്ഥരെ പിന്ന്തിരിപ്പിക്കുന്നതെന്നും ആരോപണമുണ്ട്.
രേഖാമൂലം ആരും പരാതി നല്‍കിയിട്ടില്ലെന്ന സ്ഥിരം പല്ലവിയാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കോഴിക്ക് തൂക്കം കൂടാന്‍ ഉപയോഗിക്കുന്ന ഹോര്‍മോണ്‍ ഇറച്ചി കഴിക്കുന്ന മനുഷ്യശരീരത്തില്‍ രോഗമുണ്ടാക്കുമെന്ന് പഠനങ്ങളില്‍ വ്യക്തമായിരുന്നു. കോഴി കര്‍ഷകരുടെ സംഘടന ഈ കണ്ടെത്തലുകള്‍ നിഷേധിച്ചെങ്കിലും, അതാണ് സത്യം. ആന്റിബയോട്ടിക്കുകളും പ്രതിരോധ മരുന്നുകളും കോഴിക്കുഞ്ഞുങ്ങളില്‍ കുത്തിവെയ്ക്കുന്നുണ്ടെന്ന് മുമ്പ് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലും വ്യക്തമായിട്ടുണ്ട്. ഷവര്‍മ്മ, ബ്രോസ്റ്റ് തുങ്ങിയ വിഭവങ്ങളുണ്ടാക്കുന്നത് ഈ ഇറച്ചികൊണ്ടാണ്. സര്‍ക്കാരും കണ്ടില്ലെന്ന് നടിക്കുകയാണ്. പ്രതിവര്‍ഷം 250 കോടിയോളം നികുതി വരുമാനം കേരള സര്‍ക്കാരിന് ലഭിക്കുന്നുണ്ട്.
പുതുതലമുറയുടെ ആരോഗ്യം കാര്‍ന്നുതിന്നുന്ന ഇത്തരം കച്ചവടക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: