Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമചിത്തന്റെ ചിത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2017, 10:44 am IST
in Samskriti

നൂറുയാഗം പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തിലെത്തിയില്ലെങ്കിലും യജ്ഞമൂര്‍ത്തിയായ ഭഗവാന്‍ ശ്രീഹരി പൃഥുമഹാരാജാവിനെ പ്രസാദിച്ചനുഗ്രഹിച്ചു. കാരണം സമചിത്തനായവന്റെ ചിത്തത്തിലാണ് ഭഗവാന്‍ വസിക്കുക. അതാണ് വൈകുണ്ഠം. കുണ്ഠതയില്ലാത്ത സ്ഥാനം. ഭഗവാന്‍ പറയുന്നു.

”നാഹം മഖൈര്‍വൈ സുലഭസ്തപോദിര്യോഗേന വായത് സമചിത്തവര്‍ത്തി”

യജ്ഞങ്ങള്‍ കൊണ്ടോ തപസ്സുകൊണ്ടോ യോഗകൊണ്ടോ അല്ല, എന്നെ ലഭ്യമാകുക. മറിച്ച് സമചിത്തത്തില്‍ വര്‍ത്തിക്കുന്നവനാണ് ഞാന്‍. അതുകൊണ്ട് ഹേ പൃഥു, ‘വരം വൃണീഷ്യ’- അങ്ങുവരം വരിച്ചുകൊള്ളൂ.

ഭഗവാനെ നമസ്‌കരിച്ച പൃഥുവിന് പ്രത്യേകിച്ച് യാതൊരു വരവും ചോദിക്കാനുണ്ടായിരുന്നില്ല. കഥം വൃണീതേ-എങ്ങനെയാണ് വരിക്ക. ഏതു വിഷയങ്ങള്‍ക്കാണ് ഭഗവാനില്‍നിന്നും വരിക്കാന്‍ പാകത്തിനുള്ള യോഗ്യതയുള്ളത്. അങ്ങ് കൈവല്യപതിയാണ്. വിഷയസുഖങ്ങള്‍ക്കൊന്നും അതിനുള്ള യോഗ്യതയില്ല. ഹീനയോനികളില്‍ ജനിച്ച മൃഗങ്ങള്‍ക്കുപോലും സുലഭമായി കിട്ടുന്നതാണ് വിഷയസുഖങ്ങള്‍. അവയെല്ലാം കൂടുതല്‍ കര്‍മവാസനകളുണ്ടാക്കി അടുത്ത ജന്മത്തിലേക്കുള്ള കടമായി ശേഷിക്കും.

കൈവല്യപതിയായ അങ്ങയില്‍നിന്നും കൈവല്യംപോലും എനിക്കുവേണ്ട. കാരണം കൈവല്യപ്രാപ്തിയില്‍ ഹൃദയത്തിലിരിക്കുന്ന ഭഗവാനെ പാദസേവ ചെയ്യാന്‍ എനിക്കാകില്ലല്ലോ? അങ്ങയുടെ ചരണാംബുജത്തില്‍നിന്ന് പ്രവഹിക്കുന്ന പവിത്രഗംഗയെ എങ്ങിനെയാസ്വദിക്കും. അതുകൊണ്ട് ”മഹത്തമാന്തര്‍ഹൃദയാന്മുഖച്യുതോ വിധല്‍സ്വ കര്‍ണായുതമേഷമേ വരം” അങ്ങയെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള മഹത്തുക്കളുടെ മുഖത്തുനിന്നൊഴുകുന്ന അങ്ങയുടെ പാദതീര്‍ത്ഥം സ്വീകരിക്കാനുള്ള പതിനായിരം കര്‍ണങ്ങള്‍ എനിക്ക് നല്‍കിയാലും. അങ്ങയുടെ ചരണാമൃതസേവനത്തില്‍ വ്യാപൃതയായിരിക്കുന്ന ലക്ഷ്മിദേവിയും ഞാനും തമ്മില്‍ ഒരു മാത്സര്യബുദ്ധിവരാത്തവിധം അനുഗ്രഹം നല്‍കിയാലും.

അധ്യാത്മരാമായണത്തില്‍ ശ്രീഹനുമാന്‍ ആവശ്യപ്പെടുന്ന വരവും ഇത്തരുണത്തില്‍ സ്മരണീയം. ”സ്വാമിന്‍! പ്രഭോ! നിന്തിരുവടിതന്നുടെ നാമവും ചാരുചരിത്രവുമുള്ള നാള്‍ ഭൂമിയില്‍ വാഴ്‌വാനനുഗ്രഹിച്ചീടണം രാമനാമം കേട്ടുകൊള്‍വാനനാരതം” എന്നാണ് എഴുത്തച്ഛന്റെ ഹനുമാന്‍ സ്വാമി ശ്രീരാമനോട് വരം ചോദിക്കുന്നത്. അതനുസരിച്ച് ശ്രീരാമന്‍ അനുഗ്രവും നല്‍കി. ‘മല്‍കഥയുള്ളനാള്‍ മുക്തനായി വാഴ്ക നീ.”

പൃഥു മഹാരാജാവിനെ ലക്ഷ്മിദേവിക്കു സമാനമായ ഐശ്വര്യങ്ങളോടെ രാജഭരണം നടത്തി ബഹുജനസേവ ഭഗവത് സങ്കല്‍പത്തില്‍ ചെയ്യാന്‍ നിയോഗിച്ച് ശ്രീഹരി അപ്രത്യക്ഷനായി. ദേവന്മാര്‍, ഋഷിമാര്‍, പിതൃക്കള്‍, ഗന്ധര്‍വര്‍, മര്‍ത്യര്‍, പക്ഷികള്‍, ഭൂതാദികള്‍ തുടങ്ങിയവരെയെല്ലാം യജ്ഞേശ്വര ബുദ്ധിയോടെ തന്നെ പൃഥുയാത്രയാക്കി.

ജ്ഞാനതൃഷ്ണയുള്ളവര്‍ക്ക് അത് പ്രദാനം ചെയ്യാനുള്ള മാര്‍ഗം ഭഗവാന്‍ സ്വയം ഒരുക്കിവയ്‌ക്കും. പൃഥു മഹാരാജാവിന് ഭൂമിദേവി സ്വയം ജ്ഞാനോപദേശം നല്‍കി. തുടര്‍ന്ന് ബ്രഹ്മാവും ശ്രീമഹാവിഷ്ണുവും ഉപദേശിച്ചു. ഇതും പോരാഞ്ഞ് ആവശ്യമായ ഘട്ടത്തില്‍ വേണ്ട ജ്ഞാനമാര്‍ഗങ്ങള്‍ അരുളാന്‍ ശ്രീസനത്കുമാരാദി മഹര്‍ഷിമാരെയും ഭഗവാന്‍ ചുമതലപ്പെടുത്തി. എല്ലാവരേയും എല്ലാത്തിനേയും ഭഗവത് സ്വരൂപത്തില്‍ കാണാനുള്ള അഭ്യാസമാണ് ഇതെല്ലാം. ഭാരതഭൂഖണ്ഡത്തിലെ തത്വശാസ്ത്രങ്ങളുടെ മുഴുവന്‍ തുക ഇതൊക്കെത്തന്നെയാണ്. ”പരോപകാരമേ പുണ്യം പാപമേ പരപീഡനം.”

വന്‍ വൃക്ഷമായ ആല്‍മരത്തേയും ചെറു സസ്യമായ തുളസിയെയും ആരാധിക്കാന്‍ പഠിപ്പിക്കുന്നതിലൂടെ എല്ലാ സസ്യലതാദികളെയും ബഹുമാനിക്കാനും ആരാധിക്കാനും അഭ്യസിപ്പിക്കുന്നു. സിംഹത്തിനേയും ഗോക്കളേയും ബഹുമാനിക്കുമ്പോള്‍ എല്ലാ ജന്തുക്കളേയും സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്നു. മത്സ്യത്തിനേയും നാഗങ്ങളെയും പക്ഷികളെയും സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്നതിലൂടെ എല്ലാ ജീവജാലങ്ങളെയും സ്‌നേഹിക്കാനാണ് പ്രേരിപ്പിക്കുന്നത്. പര്‍വതത്തെയും നദിയെയും സമുദ്രത്തെയും അഗ്നിയെയും വായുവിനെയും ആദരവോടെ കാണാന്‍ നിര്‍ദ്ദേശിക്കുന്നതിലൂടെ പ്രകൃതിയെ മുഴുവന്‍ ആരാധിക്കാന്‍ പഠിപ്പിക്കുകയാണ്. സര്‍വചരാചരങ്ങളിലും കുടികൊള്ളുന്നത് ഒരേ ഈശ്വരചൈതന്യം തന്നെയെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു. ഈ അറിവാണ് വിശുദ്ധവിജ്ഞാനം. എന്തിനെ അറിഞ്ഞാല്‍ എല്ലാത്തിനെയും അറിയാന്‍ കഴിയുന്നു, ആ അറിവാണ് യഥാര്‍ത്ഥ അറിവ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

Astrology

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

Technology

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

പുതിയ വാര്‍ത്തകള്‍

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.