നിലമ്പൂര്‍: ഓട്ടോയില്‍ വിദേശമദ്യം കടത്തുകയായിരുന്ന യുവാവ് പിടിയില്‍. നിലമ്പൂര്‍ രാമംകുത്ത് കൈതക്കോടന്‍ അബ്ദുള്‍ ഹമീദ്(26)നെയാണ് നിലമ്പൂര്‍ ഏക്സൈസ് റെയ്ഞ്ച് അസി.ഇന്‍സ്പെക്ടര്‍ അശോകനും സംഘവും അറസ്റ്റ് ചെയ്തത്. മാഹി, കര്‍ണാടക ലേബലുകളിലുള്ള 7.5 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. കെഎസ്ആര്‍ടിസി ബസില്‍ മദ്യം കടത്തുന്നുയെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഇടിവണ്ണയില്‍ ബസ് തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുകയും ആറുപേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. തിരുവമ്പാടിയിലെ ബീവറേജസ് വില്‍പ്പന കേന്ദ്രത്തില്‍നിന്നും മദ്യംവാങ്ങി വന്നവരാണ് കുടുങ്ങിയത്. ഇവരെ റെയ്ഞ്ച് ഓഫീസില്‍ കൊണ്ടുപോയി ചോദ്യം ചെയ്തു. മൂന്നു ലിറ്ററില്‍ താഴെമാത്രം മദ്യം കൈവശം വച്ചിരുന്ന നാലുപേരെ പിന്നീട് വിട്ടയച്ചു. കൂടുതല്‍ മദ്യമുണ്ടായിരുന്ന രണ്ടുപേരുടെ പേരില്‍ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകൃത വില്‍പ്പന കേന്ദ്രത്തില്‍ നിന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന അളവില്‍ താഴെ മദ്യം കൈവശംവച്ച തങ്ങളെ എക്സൈസ് പിടികൂടിയത് ശരിയായില്ലെന്നും മാഹി, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും അനധികൃതമായി മദ്യംകൊണ്ടുവരുന്നവരെ പിടികൂടുന്നില്ലെന്നും ഇവര്‍ പറയുകയും ഇതേതുടര്‍ന്ന് ഇവര്‍നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എക്സൈസ് തിരച്ചില്‍ നടത്തിയപ്പോഴാണ് ഓട്ടോയില്‍ മദ്യവുമായി പോയി അബ്ദുള്‍ ഹമീദ് പിടിയിലായത്. ഇയാളെ കോടതി റിമാന്റ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: