എടപ്പാള്‍/അരീക്കോട്: വര്‍ധിപ്പിച്ച വൈദ്യുതി ചാര്‍ജ്ജ് പിന്‍വലിക്കുക, സ്ത്രീകള്‍ക്കെതിരെയും, ഉദ്യേഗസ്ഥര്‍ക്കെതിരെയും മോശമായ രീതിയില്‍ പ്രസ്താവന നടത്തിയ വൈദ്യുതി മന്ത്രി എം.എം.മണി രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി തവനൂര്‍, ഏറനാട് മണ്ഡലം കമ്മറ്റികള്‍ കെഎസ്ഇബി ഓഫീസ് മാര്‍ച്ച് നടത്തി.
തവനൂര്‍ മണ്ഡലം കമ്മറ്റി എടപ്പാള്‍ കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.മാധവന് ഉദ്ഘാടനം ചെയ്തു. അഞ്ചുവര്‍ഷം കേരളത്തില്‍ വില വര്‍ധനവ് ഉണ്ടാവില്ലെന്ന് വാഗ്ദാനം ജനങ്ങള്‍ക്ക് നല്കി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വൈദ്യുത ചാര്‍ജ്ജ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രതീകാത്മകമായി മണ്ണെണ്ണ റാന്തല്‍ കത്തിച്ചുകൊണ്ടാണ് മാര്‍ച്ച് നടത്തിയത്. മണ്ഡലം പ്രസിഡന്റ് രാജിവ് കല്ലംമുക്ക് അദ്ധ്യക്ഷനായി. എം.നടരാജന്, കെ.പി.രവീന്ദ്രന്, പി.സി.നാരായണന്, പ്രേമന് കുട്ടത്ത്, മുകന്ദകുമാര് എന്നിവര്‍ സംസാരിച്ചു.
ഏറനാട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അരീക്കോട് കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് മണ്ഡലം പ്രസിഡന്റ് പി.സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു. ടി.വിശ്വനാഥന്, പി.സുകുമാരന്‍, എ.സുരേഷ്ബാബു, കെ.രാജന്, ടി.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: