പുക്കോട്ടുംപാടം: ക്ഷേമ പെന്‍ഷനുകള്‍ നിലച്ചത് കൂടുതല്‍ വലച്ചത് കാടിന്റെ മക്കളെയാണ്. ദാരിദ്രത്തിന് ആശ്വാസമായി ഇടക്കിടെ കടന്നുവരുന്ന വിരുന്നുകാരനായിരുന്നു ഇവര്‍ക്ക് പെന്ഷന്. മാസങ്ങളായി ഇത് നിലച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ആയിരകണക്കിന് വനവാസി പെന്ഷന് ഉപഭോക്താക്കള്‍.
കവളമുക്കട്ട കൊരവയില് വിരാളി മുണ്ടകോളനിയില് താമസിക്കുന്ന മാതിയെന്ന അന്‍പത്തിയഞ്ചുകാരിയായ വിധവയുടെ ഏക വരുമാനം മാസന്തോറും കിട്ടുന്ന പെന്‍ഷനായിരുന്നു. മാതിയുടെ മകന് ബാബു തെങ്ങില്‍ നിന്ന് വിണ് പണിക്കുപോകാനാവാതെ കിടക്കുകയാണ്. പെന്ഷന് നിലച്ചതോടെ മുഴുപട്ടിണിയിലായിരിക്കുകയാണ്.
ഇതേ കോളനിയില്‍ താമസിക്കുന്ന ശങ്കരന്റെ അവസ്ഥയും വ്യത്യസ്തമല്ല. വാര്‍ദ്ധിക്യ അസുഖങ്ങള്‍ അലട്ടുന്ന ശങ്കരന് പണിയെടുത്ത് ജീവിക്കാന്‍ കഴിയില്ല. വല്ലപ്പോഴും ലഭിച്ചിരുന്ന കര്‍ഷക തൊഴിലാളി പെന്‍ഷനായിരുന്നു ആശ്രയം. ഇത് എന്ന് കിട്ടുമെന്ന് പോലുമറിയാതെ ദിവസങ്ങള്‍ തള്ളി നീക്കുകയാണ് ശങ്കരനെപ്പോലുള്ള നിരവധി പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: