മലപ്പുറം: സാമ്പത്തിക പരാധീനതകള്‍ അനുഭവിക്കുന്ന ജില്ലയിലെ നാല് ലക്ഷത്തോളം വരുന്ന പെന്ഷന് ഗുണഭോക്താക്കളുടെ ആത്മഗതമാണിത്. എല്ലാം ശരിയാക്കുമെന്ന വാക്ക് വിശ്വസിച്ച് ഇവര്‍ ഇതുവരെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ കാത്തിരിപ്പ് അനന്തമായി നീളുകയാണ്. കര്‍ഷക, വിധവ, വാര്‍ദ്ധക്യകാല, നിര്‍മ്മാണ തൊഴിലാളി പെന്‍ഷനുകളെ ആശ്രയിച്ച് കഴിയുന്നവര്‍ മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്.
ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ അടിസ്ഥാന പെന്ഷന് ആയിരം രൂപയാക്കി പ്രഖ്യാപിച്ചെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും ഈ തുകയോ, മുമ്പ് ലഭിച്ചുവന്നിരുന്ന 600 രൂപയോ നല്‍കാനായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ നിരോധിച്ചതാണ് പ്രതിസന്ധിക്ക് കാരണമായി സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ രാജ്യമൊട്ടാകെ ഇത് പരിഹരിക്കപ്പെട്ടെങ്കിലും കേരളത്തില്‍ പഴയ പല്ലവി തുടരുകയാണ്.
ഒരു ഗ്രാമപഞ്ചായത്തില്‍ 500 മുതല്‍ 1000 വരെ ആളുകള്‍ക്ക് വിവിധ തലങ്ങളിലുള്ള പെന്ഷന് ലഭിക്കുന്നുണ്ട്. ഇവരില്‍ ഭൂരിപക്ഷവും ക്ഷേമനിധി ബോര്‍ഡുകളില്‍ മുന്‍കൂര്‍ അംശാദായം അടച്ചവരാണ്. ക്ഷേമനിധി ബോര്‍ഡുകളിലെ പണം സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചതിനാലാണ് ഗുണഭോക്താക്കള്‍ക്ക് യഥാസമയം പെന്ഷന് നല്കാന് കഴിയാതെ വന്നത്. പെന്ഷന് ലഭിക്കുന്നവരെ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയാകാത്തതും പ്രശ്നമായി.
ജില്ലയില്‍ ആകെ 430060 പെന്ഷന് ഗുണഭോക്താക്കളുണ്ട്. കര്‍ഷകതൊഴിലാളി പെന്ഷന്- 40310, വാര്‍ദ്ധക്യകാല പെന്ഷന്- 196693, മെന്റലി ചാലഞ്ചഡ് പെന്ഷന്-2224, വികലാംഗ പെന്ഷന്- 42299, അവിവാഹിത പെന്ഷന്- 5516, വിധവാ പെന്ഷന്- 143018 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലും പെന്ഷന് കൈപ്പറ്റുന്നവരുടെ എണ്ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: