തിരൂര്‍: ശുചീകരണ വിഭാഗത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ തിരൂര്‍ നഗരം വൃത്തിയാക്കാന്‍ സാധിക്കുന്നില്ല. നഗരസഭയില്‍ ശുചീകരണ വിഭാഗത്തില്‍ 51 സ്ഥിരം ജീവനക്കാരാണുള്ളത്. രണ്ടുവര്‍ഷത്തോളമായി പന്ത്രണ്ട് തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. ഈ ഒഴിവ് നികത്താന്‍ വേണ്ടി തിരൂര്‍ എംപ്ലോയിമെന്റില്‍ നിന്നും ഏഴ് പകരം തൊഴിലാളികളെ നിയമിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ സ്ഥിര നിയമനം നല്‍കിയിട്ടില്ല.
നഗരസഭയ്ക്ക് സ്വന്തമായി മാലിന്യ സംസ്കരണ പ്ലാന്റുണ്ട്. ആദ്യകാലങ്ങളില്‍ പ്ലാന്റ് കരാര്‍ നല്‍കുകയായിരുന്നു പതിവ്. അന്ന് ഇരുപത് തൊഴിലാളികളും ഉണ്ടായിരുന്നു. 2010 മുതാലാണ് നഗരസഭ നേരിട്ട് പ്ലാന്റിന്റെ നിയന്ത്രണം ഏറ്റെടുത്തത്. അന്നത്തെ തൊഴിലാളികള്‍ തന്നെയാണ് ഇന്നും ജോലി ചെയ്യുന്നത്. മാലിന്യം സംസ്ക്കരിച്ച് ഇവിടെ ജൈവവളം ഉത്പാദിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി അതും താളംതെറ്റിയിരിക്കുകയാണ്. വളനിര്‍മ്മാണ വിഭാഗത്തിലെ 12 പേരെ ശുചീകരണ വിഭാഗത്തിലേക്ക് മാറ്റിയതാണ് ഇതിന് കാരണം. ഈ 12 പേര്‍ക്കും സ്ഥിരം നിയമനം നല്കാന് ഭരണസമിതി ആലോചിക്കുന്നുണ്ട്. ഇത് എംപ്ലോയ്മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളോടുള്ള അനീതിയാണെന്ന് ആരോപിച്ച് ഒരുവിഭാഗം തൊഴിലാളികള്‍ രംഗത്തെത്തി. നഗരസഭയില്‍ 38 വാര്‍ഡുകള്‍ നിലവിലുണ്ട്.
നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിന് എംപ്ലോയ്മെന്റില്‍ നിന്നും മാത്രമേ നിയമിക്കാന്‍ പാടുള്ളുയെന്ന സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായിട്ടും എല്‍ഡിഎഫ് ഭരണസമിതി പിന്‍വാതില്‍ നിയമനം നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: