മഞ്ചേരി: തട്ടിമുട്ടി ഒരു ഓട്ടോറിക്ഷക്ക് കടന്നുപോകാം, എതിരെ മറ്റൊരു വാഹനം വന്നാല്‍ പിന്നെ ഒന്നും ചെയ്യാനാകില്ല. റോഡിനേക്കാള്‍ ഉയരത്തിലുള്ള ഫുട്പാത്തിന് മുകളില്‍ ഏതെങ്കിലും വാഹനം കയറ്റിയാലേ എതിരെ വരുന്ന വാഹനത്തിന് കടന്നുപോകാനാകൂ. ദിവസവും നിരവധി രോഗികള്‍ വന്നുപോകുന്ന മഞ്ചേരി ഡോക്ടേഴ്സ് കോളനി റോഡിനാണ് ഈ ദുരവസ്ഥ.
ഈ റോഡിനോടുള്ള അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നും ഓവുചാല്‍ നവീകരിച്ച് റോഡിന്റെ വീതി കൂട്ടണമെന്നും ബിജെപി മുനിസിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നഗരസഭയില്‍ നിവേദനവും നല്കി. അനുകൂലമായ നടപടി സ്വീകരിക്കാന്‍ നഗരസഭ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ സോമസുന്ദരന്‍ അദ്ധ്യക്ഷനായി. ജ്യോതിഷ് മഞ്ചേരി, പ്രസാദ് ചിത്രകൂടം, മുരളി നറുകര, സുനില്‍രാജ്, നാരായണന് പയ്യനാട്, ശിവശങ്കരന് ആനപ്പാറ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: