തിരുവനന്തപുരം: കരമന- കളിയിക്കാവിള ദേശീയപാതയെ ജില്ലാ പാതയായി തരംതാഴ്‌ത്തിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കരമന-കളിയിക്കാവിള പാത വികസന ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ബഹുജന ഉപവാസം നടത്തുന്നു.
ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായരുടെ നേതൃത്വത്തില്‍ നടക്കുന്ന ഉപവാസം വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പാതയായതോടെ ഈ പാതയുടെ വികസനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട പാതയെ സംസ്ഥാന പാതയായെങ്കിലും നിലനിര്‍ത്തണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
















