ന്യൂദല്‍ഹി: തലസ്ഥാനത്ത് കശ്മീര്‍ ഗെയ്റ്റിനു സമീപം പ്ലസ് ടു വിദ്യാര്‍ഥി വിദ്യാര്‍ഥി ഓടിച്ച കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.
വിദ്യാര്‍ഥി ഓടിച്ച ഐ 20 കാര്‍ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് പാഞ്ഞ് ഉറങ്ങിക്കിടന്നവരുടെ ദേഹത്ത് കയറുകയായിരുന്നു. തുടര്‍ന്ന് കാര്‍ മറിഞ്ഞു. ഒരാള്‍ സംഭവ സ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരുടെ നില ആപല്‍ക്കരമല്ല. വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ മദ്യപിച്ചിരുന്നോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
കാര്‍ ലക്കും ലഗാനുമില്ലാതെ ഓടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
















