മുംബൈ: എയര്‍ ഇന്ത്യാ ജീവനക്കാരനെ മര്‍ദ്ദിച്ച് വിവാദത്തിലായ ശിവസേനാ എംപി രവീന്ദ്ര ഗെയ്‌ക്ക്‌വാദ് അടുത്ത വിവാദത്തില്‍. എടിഎം കേടായതിന്റെ പേരില്‍ പോലീസിനോടാണ് ഇക്കുറി ഉടക്കിയത്. മറാത്ത്‌വാഡയിലെ ലാത്തൂരിലെ ഒരു എടിഎമ്മില്‍ പണമെടുക്കാന്‍ എത്തിയപ്പോള്‍ അത് കേടായിരിക്കുന്നത് കണ്ടാണ് ദേഷ്യം വന്നത്.
ലാത്തൂരിന് തൊട്ടടുത്ത ഒസ്മാനാബാദ് മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഗെയ്‌ക്ക്‌വാദ്. പണമെടുക്കാന്‍ കയറിയപ്പോള്‍ എടിഎം പ്രവര്‍ത്തിക്കുന്നില്ല. പുറത്തിറങ്ങിയപ്പോള്‍ കണ്ട പോലീസുദ്യോഗസ്ഥനോട് തര്‍ക്കം തുടങ്ങി. കുറേ നേരം തര്‍ക്കിച്ച ശേഷം ഗെയ്‌ക്ക്‌വാദ് അനുയായികള്‍ക്കൊപ്പം മടങ്ങുകയും ചെയ്തു.
















