ചെന്നൈ: ജെല്ലിക്കെട്ട് കാളയുടെ വയറ്റില്‍ നീക്കം ചെയ്തത് കിലോ കണക്കിന് പ്ലാസ്റ്റിക്. 38.4 കിലോ പ്ലാസ്റ്റിക്കാണ് തഞ്ചാവൂര്‍ മൃഗാശുപത്രിയിലെ ഡോക്ടര്‍മാര്‍ കാളയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത്. പ്ലാസ്റ്റിക്കിനു പുറമേ എല്‍ഇഡി ബള്‍ബ്, കയര്‍, സേഫ്റ്റി പിന്‍ എന്നിവയും വയറ്റിലുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
വിശപ്പില്ലായ്‌മയും ദഹന കുറവും മൂലം കാളയെ പരിശോധിച്ചപ്പോഴാണ് വയറിനുള്ളില്‍ പ്ലാസ്റ്റിക് കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ വയറ്റില്‍നിന്നും പ്ലാസ്റ്റിക് പുറത്തെടുക്കുകയായിരുന്നു.
















