നോയിഡ: നോയിഡ സെക്ടര്‍ 11ലെ ഇലക്ട്രോണിക് നിര്‍മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ആറു ജീവനക്കാര്‍ മരിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അഞ്ചുനില കെട്ടിടത്തില്‍ അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തമെന്നാണ് പ്രാഥമിക നിഗമനം.
അഗ്‌നിശമനസേനയുടെ ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീണയച്ചത്. തീപിടിത്തത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏകദേശം 15 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
















