പാലക്കാട്: പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി, പാര്‍ട്ടിയുടെ ജനകീയ അടിത്തറ വികസിപ്പിക്കാന്‍ വിപുലമായ പരിപാടികള്‍ക്ക് ബിജെപി രൂപം നല്‍കി.
ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ തുടര്‍ച്ചയായി സെമിനാറുകള്‍, കലാ-കായികമത്സരങ്ങള്‍, സേവനപ്രവര്‍ത്തനങ്ങള്‍, വൃക്ഷത്തൈ നടല്‍ എന്നിവ നടത്തുമെന്ന് സംസ്ഥാന നിര്‍വാഹക സമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോളനികള്‍ ദത്തെടുത്ത് മാതൃകാ കോളനികളാക്കുമെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നണി വിപുലീകരിക്കും. ബിഡിജെഎസുമായി അഭിപ്രായ ഭിന്നതയില്ല.
2019ലെ ലോകസഭാ തെരഞ്ഞെടുപ്പിലേക്കുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ 10 മണ്ഡലങ്ങളില്‍ തുടങ്ങി.അദ്ദേഹം പറഞ്ഞു.സംഘടനാപരമായി കരുത്താര്‍ജ്ജിക്കുന്നതിന് ബൂത്ത്തലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇടതുസര്‍ക്കാരിനെതിരെയുള്ള ശക്തമായ സമരപരിപാടികള്‍ക്കും ബിജെപി രൂപം നല്‍കി.
വൈദ്യുതി നിരക്ക് വര്‍ദ്ധക്ക് എതിരെ 22ന് മണ്ഡലം തലങ്ങളില്‍ റാന്തല്‍ വിളക്കുമായി വൈദ്യുതബോര്‍ഡ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.മലപ്പുറത്തെ യുഡിഎഫ് വിജയം കടുത്ത വര്‍ഗീയതയുടേതാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ് പങ്കെടുത്തു.
















