രാംപൂര്‍; മുത്തലാഖ് വിലക്കും മുന്‍പ് ഒരിക്കല്‍ ഹിന്ദുസമൂഹത്തിലുണ്ടായിരുന്ന സതി സമ്പ്രദായം പുനസ്ഥാപിക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന്‍. മുത്തലാഖിനെതിരെ നിയമം കൊണ്ടുവരുന്നതിനെ എതിര്‍ക്കുന്നതാരാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയണം. പക്ഷെ നിങ്ങള്‍ ആദ്യം പറയൂ ഏതു മുസ്‌ളീമാണ് സതിയെ എതിര്‍ത്തത്.
സതി ഹിന്ദു സംസ്‌ക്കാരത്തിന്റെ ഭാഗമായിരുന്നു.അതിനാല്‍ അത് ആദ്യം നടപ്പാക്കൂ. അസംഖാന്‍ തുടര്‍ന്നു.മുത്തലാഖിനെതിരെ ഒരക്ഷരം മിണ്ടാത്തവരും കുറ്റക്കാരാണെന്ന് യോഗിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഖാന്‍.
















