കുറ്റിപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് ബിജെപി കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ജലനിധി പദ്ധതി നടപ്പിലാക്കുക, അഴിമതി അവസാനിപ്പിക്കുക, എല്ലാ വാര്‍ഡുകളിലേയും കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, പൊതുശ്മശാനം നിര്‍മ്മിക്കുക, ബസ് സ്റ്റാന്റിലെ അടച്ചു പൂട്ടിയിരിക്കുന്ന കംഫര്‍ട്ട് സ്റ്റേഷന് തുറന്ന് ഉപയോഗപ്രദമാക്കുക, സ്ലാബുകള്‍ മാറ്റി ഓടകള്‍ വൃത്തിയാക്കുക, പകര്‍ച്ചവ്യാധികളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുക, ആവശ്യമായ ഹൈമാസ്റ്റ് ലൈറ്റുകള്‍ ടൗണില്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി പഞ്ചായത്ത് കമ്മറ്റി മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് സിവില്‍ സ്റ്റേഷന് ഗേറ്റില്‍ പോലീസ് തടഞ്ഞു.
തുടര്‍ന്ന് നടന്ന യോഗം സംസ്ഥാന സമിതിയംഗം വി.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. മോഹനന് പൈങ്കണ്ണൂര്‍ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് വി.വി.രാജേന്ദ്രന്, വൈസ് പ്രസിഡന്റ് പത്മിനി ചെല്ലൂര്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.പി.ഗണേശന്, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി സജിത്ത് ചെല്ലൂര്‍, പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായ വാസു ചെല്ലൂര്‍ , സുബ്രമണ്യന്‍ പാഴൂ , ഉപേന്ദ്രന് കുറ്റിപ്പുറം, പ്രതാപന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: