കടുത്തുരുത്തി: ഇന്ന് സര്‍വ്വീസ് ആംഭിക്കുന്ന പുനലൂര്‍-പാലക്കാട് പാലരുവി എക്‌സ്പ്രസ്സിന് വൈക്കം റോഡില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മോന്‍സ് ജോസഫ് എംഎല്‍എ റെയില്‍വേമന്ത്രിക്കും അധികൃതര്‍ക്കും നിവേദനം നല്‍കി. വൈക്കം മഹാദേവ ക്ഷേത്രം, ആദിത്യപുരം സൂര്യദേവ ക്ഷേത്രം, തളിയില്‍ മഹാദേവ ക്ഷേത്രം, കുറവിലങ്ങാട് മര്‍ത്താമറിയം ദേവാലയം, കടുത്തുരുത്തി വലിയപള്ളി, മള്ളിയൂര്‍ ക്ഷേത്രം, വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ ജന്മഗൃഹം തുടങ്ങിയ പ്രമുഖ തീര്‍ത്ഥാട കേന്ദ്രങ്ങളിലേക്ക് എളുപ്പത്തില്‍ പോകുന്നതിനുള്ള റെയില്‍വേ സ്റ്റേഷനാണിത്. കൂടാതെ പാലാ, വൈക്കം, കടുത്തുരുത്തി, തലയോലപ്പറമ്പ്, പിറവം തുടങ്ങിയ പ്രദേശങ്ങളിലെ യാത്രക്കാര്‍ക്ക് പ്രയോജനം ചെയ്യുന്നത് വൈക്കം സ്റ്റോപ്പാണ്. ജനത്തിരക്കേറിയ റൂട്ടെന്ന മുന്‍ഗണന ലഭിക്കേണ്ട കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ ഒരുസ്ഥലത്ത് പോലും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല.
















