ചെറുതോണി: വ്യാപാര സ്ഥാപനം തീ വച്ച് തകര്‍ക്കാന്‍ ശ്രമം. പലചരക്ക് കട തീ വെച്ച് നശിപ്പിക്കാന്‍ ശ്രമം. ചേലച്ചുവട് കട്ടിംങ്ങിലുള്ള ഈറക്കുഴയില്‍ അജീഷിന്റെ കടയിലാണ് മണ്ണെണ്ണ ഒഴിച്ചശേഷം തീ കൊളുത്തിയത്. ഞായറാഴ്‌ച്ച രാത്രിയാണ് സംഭവം. മുന്‍വശം പഴയരീതിയിലുള്ള തട്ടട്ട
ുപലകയായിരുന്നതിനാല്‍ അതിന്റെ വിടവിലൂടെ മണ്ണെണ്ണ അകത്തേക്കൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
ആളിപ്പടര്‍ന്ന തീയില്‍ പലചരക്ക് സാധനങ്ങള്‍ പലതും കത്തിനശിച്ചു. വ്യാപകമായ രീതിയില്‍ മണ്ണെണ്ണ പടര്‍ത്തിയൊഴിച്ച ശേഷമാണ് അക്രമി തീ വച്ചിരിക്കുന്നത്. ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കടയ്‌ക്കുള്ളിലുണ്ടായിരുന്നെങ്കിലും തീ പടരാതിരുന്നതുമൂലം ദുരന്തം ഒഴിവായി. ഇതിനോട് ചേര്‍ന്നിരിക്കുന്ന വീടുകളും തൊട്ടുപുറകിലുള്ള സ്‌കൂള്‍ കെട്ടിടവും തീ പടരാതിരുന്നതിനാല്‍ രക്ഷപെട്ടു. രാവിലെ 8 ന് കടതുറക്കാനെത്തിയ ഉടമസ്ഥനാണ് സംഭവം അറിയുന്നത്.കഞ്ഞിക്കുഴി പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇടുക്കിയില്‍ നിന്ന് പോലീസ് നായയെ കൊണ്ടുവന്നെങ്കിലും മണ്ണെണ്ണയുടെ ഗന്ധം മൂലം പിന്‍മാറി.
വിരലടയാള വിദഗ്ധര്‍ എത്തി അക്രമിയുടേതെന്ന് കരുതുന്ന വിരലടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. മണ്ണെണ്ണ എവിടുന്ന് ലഭിച്ചുവെന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കട പോലീസ് സീല്‍ ചെയ്തിരിക്കുന്നതിനാല്‍ കൃത്യമായ നാശനഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല. സംശയമുളളവരെ വവ
ിളിച്ചുവരുത്തി പോലീസ് ഇന്ന് ചോദ്യംചെയ്യും.
















