മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ.കുഞ്ഞാലിക്കുട്ടി 1,71,023 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരുടെ പിന്തുണയുണ്ടായിട്ടും 2014ല്‍ ഇ.അഹമ്മദ് നേടിയ 194739 വോട്ടിന്റെ ഭൂരിപക്ഷം മറികടക്കാന്‍ കുഞ്ഞാലിക്കുട്ടിക്കായില്ല. കോമാലി സഖ്യത്തോട് തനിയ മത്സരിച്ച എന്‍ഡിഎ വോട്ടുകള്‍ ചോര്‍ന്നുപോകാതെ നിലമെച്ചപ്പെടുത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.എന്‍.ശ്രീപ്രകാശ് 64705 ല്‍ നിന്നും നിലമെച്ചപ്പെടുത്തി 65675 വോട്ടുകള്‍ കരസ്ഥമാക്കി.
ജയപ്രതീക്ഷ ഇല്ലായിരുന്നുവെങ്കിലും ഫലപ്രഖ്യാപനം ആരംഭിക്കുന്നതിന് മിനിട്ടുകള്‍ മുമ്പ് വരെ യുഡിഎഫ് ഭൂരിപക്ഷം ഒന്നരലക്ഷം കടക്കില്ലെന്ന് വാദിച്ച എല്‍ഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചു കൊണ്ട് 1.71 ലക്ഷത്തിന്റെ മികച്ച ഭൂരിപക്ഷം നേടുവാന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനോളം മികച്ച വിജയമല്ല നേടിയതെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് ഒരുവര്‍ഷം തികയും മുന്‍പേ വമ്പന്‍ തിരിച്ചു വരവാണ് തങ്ങളുടെ കോട്ടയായ മലപ്പുറത്ത് യുഡിഎഫ് നടത്തിയിരിക്കുന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി.ഫൈസലിന് ലഭിച്ച ആകെ വോട്ട് 3,44,287 ലക്ഷമാണ്. മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ ഒരു ലക്ഷത്തോളം വോട്ട്
വോട്ട് ഇടതുപക്ഷത്തിന് അധികമായി ലഭിച്ചു. സ്വന്തം നിയമസഭാ മണ്ഡലമായ വേങ്ങരയിലും മലപ്പുറത്തുമാണ് കുഞ്ഞാലിക്കുട്ടിക്ക് വലിയ ലീഡ് ലഭിച്ചത്. നിയമസഭാ മണ്ഡല അടിസ്ഥാനത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ലീഡ്: വേങ്ങര (40,529) മഞ്ചേരി (22,843), മലപ്പുറം (33,281), വള്ളിക്കുന്ന് (20,692), പെരിന്തല്‍മണ്ണ (8527). മങ്കട (19,262), കൊണ്ടാട്ടി (25,904) ഇടത് സ്വാധീനമേഖലകളിലും യുഡിഎഫിനാണ് മുന്‍തൂക്കം.
മലപ്പുറം ഗവ. കോളജിലാണ് വോട്ടെണ്ണല്‍ നടന്നത്. ആദ്യ അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 3000 കടന്നിരുന്നു. ഓരോ റൗണ്ട് വോട്ടെണ്ണുമ്പോഴും കുഞ്ഞാലിക്കുട്ടി ലീഡ് ഉയര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്. ഏഴു നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് ആയിരുന്നു മുന്നില്‍. കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തില്‍ മാത്രമായിരുന്നു എല്‍ഡിഎഫ് നേരിയ പോരാട്ടം കാഴ്ചവച്ചത്. ഇവിടെ തുടക്കത്തില്‍ എല്‍ഡിഎഫ് മുന്നിലായിരുന്നെങ്കിലും പിന്നീട് യുഡിഎഫ് തിരിച്ചു പിടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: