ചാലക്കുടി: തിരിച്ചറിയില്‍ രേഖകള്‍ ശരിയാക്കുന്നതിനിടിയില്‍ രേഖകള്‍ വേണ്ടാത്ത ലോകത്തേക്ക് മുന്‍ഷി വേണു യാത്രയായി. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയാണെങ്കിലും 97 മുതല്‍ ചാലക്കുടിയിലെ വിവിധയിടങ്ങളിലാണ് താമസം. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലും, ചാലക്കുടിയിലെ വിവിധ ലോഡ്ജുകളിലും, സുഹൃത്തുക്കളുടെ വീട്ടിലുമായിരുന്നു കഴിഞ്ഞുകൂടിയത്.
വിദ്യാഭ്യാസമോ മറ്റോ തിരിച്ചറിയിയാനുള്ള രേഖകളൊന്നും അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല. ചാലക്കുടി ബാങ്ക് ഓഫ് ബറോഡയിലെ അക്കൗണ്ടില്‍ വിവധ വ്യക്തികള്‍ നല്‍കിയ പണം പിന്‍വലിക്കുവാന്‍ പാന്‍കാര്‍ഡ് വേണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് തിരിച്ചറിയില്‍ കാര്‍ഡിന് അപേക്ഷ നല്‍കിയത്. സുഹൃത്തായ സജിത്തിന്റെ സഹായത്തോടെ മേലൂര്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലുള്ള ധ്യാനകേന്ദ്രത്തിലെ താമസക്കാരനായിട്ടാണ് അപേക്ഷ നല്‍കിയിരുന്നത്. അവിടുത്തെ സ്ഥിര താമസക്കാരനാണെന്ന് കാണിക്കുന്ന രേഖയുമായി അടുത്ത പ്രവൃത്തി ദിവസം തിരിച്ചറിയില്‍ കാര്‍ഡിന്റെ തെളിവെടുപ്പിന് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച വിളിച്ചിരുന്നതായി സജിത് കുമാര്‍ പറയുന്നു.
മലയാള സിനിമയിലെ ഹാസ്യ രാജാവായിരുന്ന ജഗതി ശ്രീകുമാറിന്റെ മന.സാക്ഷി സൂക്ഷിപ്പുകാരനും,സഹപാഠിയുമെല്ലാം ആയിരുന്നു മുന്‍ഷി വേണു. എന്നാല്‍ ആ ബന്ധമൊന്നും ഉപയോഗിച്ച് സിനിമയില്‍ വേഷങ്ങള്‍ നേടുവാന്‍ വേണു ശ്രമിച്ചിരുന്നില്ല. ആദ്യകാലത്ത് ചാലക്കുടിയിലെ സുഹൃത്തുക്കളുമായി ഇവര്‍ ഒരുമിച്ച് കുടാറുണ്ടായിരുന്നു. ജഗതിയില്‍ നിന്നാണ് വേണുവിന്റെ ജീവിതത്തെ കുറിച്ച് അറിയുവാന്‍ കഴിഞ്ഞിരുന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
സിനിമാഭ്രമത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. പിന്നീട് വീട്ടിലേക്ക് തിരികെ പോയിട്ടില്ല. ആകെ ഒരു സഹോദരിയുടെ കാര്യം മാത്രമേ ഇദ്ദേഹം പറഞ്ഞിരുന്നുള്ളുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇതിനിടിയില്‍ ഇരു വൃക്കകളും തകരാറിലയത്തോടെയാണ് ജീവിതത്തിന്റെ താളം തെറ്റിയത്. വൃക്ക മാറ്റി വെക്കുവാനുള്ള പണം ലഭിക്കാതെ വന്നതോടെ ഡയാലസീസ് നടത്തി ജീവിതം പിടിച്ചു നിര്‍ത്തുകയായിരുന്നു. സിനിമ,സീരിയലുകള്‍ എന്നിവയില്‍ നിന്ന് ലഭിച്ചിരുന്ന പണം മുഴുവന്‍ ചികിത്സക്കായി തീര്‍ന്നതോടെ വേണുവിന്റെ ജീവിതം വലിയ പ്രതിസന്ധിയാലായി. അവസാന നാളുകളില്‍ തീരെ അവശാനയിരുന്നെങ്കിലും തിങ്കളാഴ്ച തിരിച്ചറിയല്‍ കാര്‍ഡ് ശരിയാക്കുന്നതിനായി സുഹൃത്തുക്കളുടെ അടുത്ത് വന്നിരുന്നു. അവശനായിരുന്ന വേണുവിനെ സുഹൃത്തുക്കളാണ് നേരത്തെ ചികിത്സിച്ചിരുന്ന പോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മരണപ്പെടുകയായിരുന്നു.
















