കോട്ടയം: ഓള്‍ കേരളാ ബാര്‍ഹോട്ടല്‍ ആന്‍ഡ് റെസ്റ്റാറന്റ് എംപ്ലോയീസ് അസോസിയേഷന്‍ എഐടിയുസിയുടെ ആഭിമുഖ്യത്തില്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് പടിക്കല്‍ കുടുംബകൂട്ടായ്‌മ സംഘടിപ്പിക്കും. ഇന്ന് രാവിലെ 11ന് കളക്‌ട്രേറ്റ് പടിക്കല്‍ നടക്കുന്ന കൂട്ടായ്‌മ കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പുതിയതായി ആരംഭിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ഹോട്ടല്‍ തൊഴിലാളികളെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കൂട്ടായ്‌മ. തൊഴിലാളികളും കുടുംബാംഗങ്ങളും കൂട്ടായ്‌മയില്‍ പങ്കെടുക്കും.
















