കടുത്തുരുത്തി:കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷന് സമീപം മാലിന്യം തള്ളിയയാള്‍ പോലീസ് പിടിയില്‍. പൂഴിക്കോല്‍ സ്വദേശിയെയാണ് കടുത്തരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
അടുക്കള മാലിന്യങ്ങളും ഉപയോഗിച്ച സാനിട്ടറി നാപ്കിന്‍ അടക്കുമുള്ള മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് കവറിലാക്കി റോഡരുകില്‍ തള്ളുകയായിരുന്നു്. കവറിനുള്ളിലെ മാലിന്യത്തോടൊപ്പമുണ്ടായിരുന്ന പരീക്ഷയുടെ ഹാള്‍ ടിക്കറ്റില്‍ നിന്നാണ് മാലിന്യം തള്ളിയ ആളുടെ അഡ്രസ്സ് തിരിച്ചറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു.
















