തൃശൂര്‍: ശമ്പളം മുടക്കി കഞ്ഞിമുട്ടിച്ച ജില്ലാവ്യവസായ കേന്ദ്രം ഓഫീസിലേക്ക് കോഫി ഹൗസ് ജീവനക്കാര്‍ കുടുംബസമേതം പട്ടിണിമാര്‍ച്ച് നടത്തി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
കോഫീബോര്‍ഡ് സഹകരണസംഘം ഭരണസമിതി പിരിച്ചുവിട്ട് ഫെബ്രുവരി 26ന് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്. പടിഞ്ഞാറെകോട്ട ചുങ്കത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് അയ്യന്തോളിലെ വ്യവസായകേന്ദ്രത്തിനു സമീപം പോലീസ് തടഞ്ഞു. പട്ടിണിമാര്‍ച്ചിന് അഭിവാദ്യങ്ങളുമായി കോണ്‍ഗ്രസ്, ബിജെപി നേതാക്കളും സ്ഥലത്തെത്തി.
ജീവനക്കാരുടേയും സംഘം അംഗങ്ങളുടേയും കുടുംബാംഗങ്ങളുടേയും ചെറുത്ത്‌നില്‍പ്പ്മൂലം സംഘം ആസ്ഥാന ഓഫീസ് പിടിച്ചെടുക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ സമരം ഇന്നും വെളിയന്നൂരിലെ ഓഫീസില്‍ തുടര്‍ന്നു.
സംഘത്തിന്റെ ഭരണസമിതി പിരിച്ചുവിട്ട നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ജീവനക്കാര്‍ ഒരുമാസം മുമ്പു നല്‍കിയ കേസ് നാളെ പരിഗണിക്കും. തൊട്ടടുത്ത ദിവസം തന്നെ കോടതി അവധിക്കായി പിരിയുകയും ചെയ്യും. നാളെ കേസില്‍ കോടതി വാദംകേട്ട് താത്കാലികമായെങ്കിലും തീര്‍പ്പുകല്‍പ്പിക്കുമെന്ന പ്രതീക്ഷയിലാണു ജീവനക്കാര്‍. നടപടിക്രമങ്ങള്‍ പാലിക്കാതെയും നോട്ടീസ് നല്‍കാതേയും ഒറ്റയടിക്കു ഭരണസമിതി പിരിച്ചുവിട്ട നടപടി നിയമലംഘനമാണെന്നാണ് സംഘത്തിന്റെ ഭരണസമിതി നിയന്ത്രിച്ചിരുന്ന സഹകരണവേദി ഭാരവാഹികളുടെ വാദം.
കോഫീബോര്‍ഡിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നതിനാല്‍ ജീവനക്കാരുടെ കഴിഞ്ഞമാസത്തെ ശമ്പളം മുടങ്ങിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: