Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിയമസഭ രാഷ്‌ട്രവിരുദ്ധമാകുമ്പോള്‍

ജി.കെ. സുരേഷ് ബാബു by ജി.കെ. സുരേഷ് ബാബു
Oct 29, 2024, 08:50 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വത്തിന്റെ ജനവിരുദ്ധതയുടെയും സങ്കുചിതത്വത്തിന്റെയും പ്രതീകമാണ് സംസ്ഥാന നിയമസഭ അംഗീകരിച്ച വഖഫ് നിയമഭേദഗതിക്കെതിരായ പ്രമേയം. സംസ്ഥാന നിയമസഭ രാഷ്‌ട്രീയ വിരുദ്ധം ആകരുതെന്നോ രാഷ്‌ട്രീയ അഭിപ്രായം ഉണ്ടാകാന്‍ പാടില്ലെന്നോ അല്ല പറഞ്ഞതിന് അര്‍ത്ഥം. പക്ഷേ, സംസ്ഥാന നിയമസഭ പ്രീണന രാഷ്‌ട്രീയത്തിന്റെ പേരില്‍ രാഷ്‌ട്ര വിരുദ്ധമാകരുത്.

സ്വതന്ത്ര ഭാരതത്തില്‍ മറ്റേതൊരു നിയമസഭയെക്കാളും പല കാര്യങ്ങളിലും മുന്നിട്ടു നില്‍ക്കുകയും പുരോഗമനപരവും ജനാധിപത്യപരവുമായ നിയമങ്ങളും നടപടിക്രമങ്ങളും കൊണ്ട് രാജ്യശ്രദ്ധയും രാജ്യാന്തരശ്രദ്ധയും ആകര്‍ഷിക്കപ്പെട്ട കേരള നിയമസഭക്ക് എന്തുപറ്റിയെന്ന് 140 നിയമസഭാ സാമാജികരും നെഞ്ചില്‍ കൈ വച്ച് ആലോചിക്കണം. എന്തു രാഷ്‌ട്രീയത്തിന്റെ പേരിലായാലും കേരള നിയമസഭ വര്‍ഗീയശക്തികള്‍ക്കും ഭീകരതയ്‌ക്കും അടിമപ്പെടുകയും അവരുടെ താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രീതി കേരളത്തിന്റെ സല്‍പേരിനെയും കീര്‍ത്തിയേയും ബാധിക്കുന്നുണ്ടോ എന്ന കാര്യവും മനസ്സിരുത്തി ആലോചിക്കണം.

പതിവുപോലെ ഇത്തവണയും നിയമസഭ ഒരേസ്വരത്തിലാണ് വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രമേയം കൊണ്ടുവന്നത്. നിയമസഭയ്‌ക്ക് ഉള്ളിലും പുറത്തും കീരിയും പാമ്പും പോലെ പോരാടി നിന്ന ഇടതുപക്ഷവും വലതുപക്ഷവും ഒന്നിച്ചു ചേര്‍ന്ന് ഒരു പ്രമേയം അംഗീകരിക്കുമ്പോള്‍ അത് ജനഹിതവും രാഷ്‌ട്ര താല്‍പര്യവും അനുസരിക്കുന്നതാകണം. മതേതരത്വവും ജനാധിപത്യവും പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങള്‍ക്ക് പ്രാതിനിധ്യവും പ്രാധാന്യവും നല്‍കുന്നതാകണം. വഖഫ് നിയമഭേദഗതിയില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കൊണ്ടുവന്ന നിര്‍ദ്ദേശങ്ങളില്‍ ഏതാണ് ന്യൂനപക്ഷ അഥവാ മുസ്ലിം വിരുദ്ധം എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത പ്രമേയം പാസാക്കിയ സംസ്ഥാന നിയമസഭയ്‌ക്ക് ഇല്ലേ.

വഖഫ് നിയമം ആദ്യമായല്ല ഭേദഗതി ചെയ്യപ്പെടുന്നത്. ഇസ്ലാം മത സംരക്ഷണത്തിന് വേണ്ടി മതം അനുഷ്ഠിക്കുന്ന ആരെങ്കിലും തങ്ങളുടെ സ്വത്ത് മതകാര്യങ്ങള്‍ക്കായി മാറ്റിവയ്‌ക്കുന്നിടത്തു നിന്നാണ് വഖഫ് എന്ന സങ്കല്പം ആരംഭിക്കുന്നത്. മുഗളന്മാരടക്കം വൈദേശിക ഇസ്ലാമിക അധിനിവേശ ശക്തികള്‍ ഭാരതത്തിലേക്ക് കടന്നു വരികയും ഇവിടുത്തെ നാട്ടുരാജ്യങ്ങളുടെ ഭരണം പിടിക്കുകയും ചെയ്ത കാലം മുതല്‍ 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം വരെ മാത്രമാണ് ഭാരതത്തില്‍ സ്വത്തുകള്‍ ഉണ്ടായിരുന്നത്. ബ്രിട്ടീഷുകാര്‍ ഭാരതത്തിന്റെ ഭരണം പിടിച്ചെടുത്തപ്പോള്‍ പഴയകാല വഖഫ് സ്വത്തുകള്‍ നിലനിര്‍ത്തുക മാത്രമല്ല ഹിന്ദു-മുസ്ലിം സംഘര്‍ഷം അതേപടി തുടരാനും ഐക്യം ഉണ്ടാകാതിരിക്കാനും ആയിരുന്നു അവരുടെ ശ്രമം. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് 1936ല്‍ വഖഫ് നിയമം ബ്രിട്ടീഷുകാര്‍ കൊണ്ടുവന്നത്. 1954 ലാണ് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മുന്‍കൈയെടുത്ത് ഇന്ത്യന്‍ വഖഫ് നിയമം കൊണ്ടുവന്നത്. ഇസ്ലാമിക പ്രീണനത്തിന്റെയും വോട്ട് ബാങ്കിന്റെയും രാഷ്‌ട്രീയമാണ് നെഹ്‌റു ഇതിലും പയറ്റിയത്. ഭാരത വിഭജന വേളയില്‍ ഇവിടെ ഉണ്ടായിരുന്ന പത്തുകോടി മുസ്ലീങ്ങളില്‍ 6.5 കോടിയും പാകിസ്ഥാനിലേക്ക് പോയി. അതേസമയം ഏതാണ്ട് 10 ലക്ഷത്തോളം ഹിന്ദുക്കളാണ് ഭാരതത്തിലേക്ക് മടങ്ങി വന്നത്. ഇസ്ലാമിക ഭീകരര്‍ നടത്തിയ ക്രൂരമായ ആക്രമണങ്ങള്‍ കാരണം ഉടുതുണി അല്ലാതെ മറ്റൊന്നുമില്ലാതെയാണ് അവരില്‍ ബഹുഭൂരിപക്ഷവും ഭാരതത്തിലേക്ക് എത്തിയത്. അവര്‍ക്ക് ജീവിക്കാനുള്ള സ്വത്തുകള്‍ വിട്ടുകൊടുക്കാന്‍ അന്നത്തെ ആഭ്യന്തരമന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ സര്‍ദാര്‍ പട്ടേല്‍ വ്യക്തമായ പദ്ധതി തയ്യാറാക്കിയിരുന്നു. ഭാരതത്തില്‍നിന്ന് സ്വത്തുകള്‍ ഉപേക്ഷിച്ച് പാകിസ്ഥാനിലേക്ക് പോയവരുടെ സ്വത്തുകള്‍ ഇവര്‍ക്ക് വിട്ടുകൊടുക്കാനാണ് പട്ടേല്‍ നിര്‍ദ്ദേശിച്ചത്. സാധാരണ ഇത്തരം സ്വത്തുക്കള്‍ രാജ്യവിരുദ്ധരുടെ ഗണത്തില്‍ പെടുത്തിയാണ് മിക്ക രാജ്യങ്ങളിലും സ്വത്തുകള്‍ കണ്ടുകെട്ടാറുള്ളത്. പട്ടേലിന്റെ നിര്‍ദേശം അവഗണിച്ച നെഹ്‌റു 1950ല്‍ ഒഴിഞ്ഞുപോയവരുടെ സ്വത്ത് നിയമം ( ഇവാ ക്യൂ പ്രോപ്പര്‍ട്ടി ആക്ട്) കൊണ്ടുവന്നു. ഭാരതത്തില്‍ നിന്ന് ഒഴിഞ്ഞുപോയവരുടെ സ്വത്ത് മുഴുവന്‍ ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത നെഹ്‌റു 1954 ല്‍ ഇത് മുഴുവന്‍ വഖഫ് നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് വഖഫ് ബോര്‍ഡിന് കൈമാറി. നെഹ്‌റുവിന്റെ കാലത്ത് അനുവര്‍ത്തിച്ചതിനേക്കാള്‍ കൊടിയ അപരാധമാണ് 1995 ലും 2013ലും വഖഫ് നിയമത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കൊണ്ടുവന്ന ഭേദഗതികളില്‍ ഉണ്ടായിരുന്നത്.

രാജ്യത്തിന്റെ ഏതു ഭാഗത്തും ആരുടെ ഉടമസ്ഥതയിലുള്ള ഏതു ഭൂമിയും ഏത് കെട്ടിടവും വഖഫ് നിയമം അനുസരിച്ച് വഖഫ് ബോര്‍ഡിന് ഏറ്റെടുക്കാന്‍ കഴിയുമെന്നും ഇത് കോടതികളില്‍ പോലും ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും ഉള്ള നിയമഭേദഗതിയാണ് 2013ലെ ഭേദഗതിയുടെ ഫലമായി ഉണ്ടായത്. മാത്രമല്ല, ബോര്‍ഡിന്റെ അവകാശവാദം തെറ്റാണെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം ഭൂമിയുടെ ഉടമസ്ഥനില്‍ നിക്ഷിപ്തമാവുകയും ചെയ്യുന്ന തരത്തില്‍ പൂര്‍ണ്ണമായും ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവും ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരുമായ നിയമമാണ് കോണ്‍ഗ്രസ് കൊണ്ടുവന്നത്. ന്യൂനപക്ഷ ഇസ്ലാമിക ജിഹാദികളുടെ സംഘടിത വോട്ട് ബാങ്കിന് വേണ്ടി ഭാരതത്തിന്റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ഇതര മതസ്ഥരുടെ ജീവനും സ്വത്തും പൂര്‍ണമായും ഇസ്ലാമിക സമൂഹത്തിന് അടിയറ വയ്‌ക്കുന്ന രീതിയിലുള്ള അടിമ നിയമമാണ് നിലവിലുള്ളത്.

വഖഫ് നിയമം രാജ്യവ്യാപക ചര്‍ച്ചയ്‌ക്കിടയാക്കിയത് തമിഴ്‌നാട്ടിലെയും കേരളത്തിലെ മുനമ്പത്തെയും സംഭവവികാസങ്ങള്‍ മാത്രമല്ല. രാജ്യവ്യാപകമായി വഖഫ് നിയമം ദുരുപയോഗം ചെയ്ത് പൊളിറ്റിക്കല്‍ ഇസ്ലാമിക ഗ്രൂപ്പുകള്‍ വഖഫ് ബോര്‍ഡിനെ ഉപയോഗിച്ച് വ്യാപകമായി പൊതു സ്വത്തും ക്ഷേത്ര സ്വത്തുകളും ഇതര മതസ്ഥരുടെ ആരാധനാലയങ്ങളും കൈയടക്കുന്ന സാഹചര്യവും കൂടിയാണ്. തമിഴ്‌നാട്ടിലെ തിരിച്ചെന്തുറൈ ചന്ദ്രശേഖരസ്വാമി ക്ഷേത്ര സ്വത്ത് സംബന്ധിച്ച തര്‍ക്കമാണ് ആദ്യം ദേശീയ ശ്രദ്ധയിലേക്ക് വന്നത്. ഇസ്ലാം മതം ഉണ്ടാകുന്നതിന് ഏതാണ്ട് രണ്ടു നൂറ്റാണ്ട് മുമ്പ് രാജേന്ദ്രചോളന്‍ പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. ഗ്രാമത്തില്‍ ക്ഷേത്രമടക്കം ഏതാണ്ട് 480 എക്കര്‍ സ്ഥലമാണുള്ളത്. ഈ ഗ്രാമത്തില്‍ ഒരു മുസ്ലിം സമുദായക്കാരനും താമസിക്കുന്നില്ല, മുസ്ലിം പള്ളിയുമില്ല. കര്‍ഷകനായ രാജഗോപാല്‍ തന്റെ മകളെ പഠിപ്പിക്കാന്‍ സ്ഥലം വില്‍ക്കാനായി രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് സ്ഥലം വില്‍ക്കാന്‍ കഴിയില്ലെന്നും ഇത് വഖഫ് സ്വത്താണെന്ന് അവകാശപ്പെട്ട് ബോര്‍ഡ് നോട്ടീസ് കൊടുത്തിട്ടുണ്ട് എന്ന കാര്യവും ശ്രദ്ധയില്‍ വരുന്നത്. ഈ സംഭവം ഒറ്റപ്പെട്ടതല്ല. തിരുച്ചിറപ്പള്ളി ജില്ലയില്‍ 18 സ്ഥലങ്ങളില്‍ ഇത്തരം അവകാശവാദം ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

തുടര്‍ന്ന് രാജ്യവ്യാപകമായി ഇത് സംബന്ധിച്ച ചര്‍ച്ചകളും അന്വേഷണങ്ങളും ഉണ്ടായി. വഖഫ് ബോര്‍ഡ് ഇപ്പോള്‍ അവകാശവാദം ഉന്നയിച്ചിട്ടുള്ള കെട്ടിടങ്ങളുടെയും സ്വത്തുക്കളുടെയും വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നു. മധ്യപ്രദേശിലെ പോലീസ് ആസ്ഥാനം, ദല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ വിവിധ കെട്ടിടങ്ങള്‍, ബീഹാറിലെ ഗോവിന്ദപ്പൂര്‍ ഗ്രാമം, സൂറത്തിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസ്, ബെംഗളൂരിലെ ഈദ് ഗാഹ് മൈതാനം, ഗുജറാത്തിലെ ദ്വാരക ദേവഭൂമിയില്‍ കടലില്‍ മുങ്ങിയ കൃഷ്ണന്റെ കൊട്ടാരത്തിനോട് ചേര്‍ന്നുള്ള ദ്വീപുകള്‍, ദല്‍ഹിയിലെ പാര്‍ലമെന്റ് മന്ദിരവും അനുബന്ധ കെട്ടിടങ്ങളും താജ് മഹലും വരെ വഖഫ് ബോര്‍ഡിന്റേതാണ് എന്നാണ് അവകാശവാദം. ഏതാണ്ട് 8.7 ലക്ഷം സ്വത്തുക്കളും കെട്ടിടങ്ങളുമാണ് വഖഫ് ബോര്‍ഡിന്റേതാണെന്ന് അവകാശവാദം ഉന്നയിച്ചിട്ടുള്ളത്.ബോര്‍ഡിന്റെ സ്വത്തായി 9.4 ലക്ഷം ഏക്കര്‍ ഭൂമിയാണ് ഇന്നുള്ളത്.ഇതിന്റെ വിലയാകട്ടെ 1.2 ലക്ഷം കോടി രൂപ വരും.

കേരളത്തിലും ഏതാണ്ട് 50,000 സ്വത്തുക്കളും വസ്തുക്കളും ആണ് ബോര്‍ഡിന്റെ കീഴില്‍. ഇതില്‍ നിരവധി എണ്ണം കയ്യേറ്റം ആണെന്നും വ്യക്തമായ രേഖകള്‍ ഇല്ലാത്തതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഏതു ഭൂമിയും വഖഫിന്റേതാണെന്ന് അവകാശപ്പെട്ടാല്‍ തടയാന്‍ കഴിയാത്ത നിയമഭേദഗതി കൊണ്ടുവന്നത് 1995 ലാണ്. അതുവരെ 4.5 ലക്ഷം ഏക്കര്‍ മാത്രം ഉണ്ടായിരുന്ന വഖഫ് സ്വത്ത് ഇരട്ടിയിലേറെ വരുന്നതിലേക്ക് കുതിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രീണന നയം കാരണമായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ ആവശ്യത്തിന് വേണ്ടി പാട്ടത്തിന് നല്‍കിയ മുനമ്പത്തെ ഭൂമിയാണ് ഇന്ന് വഖഫിന്റേത് ആണെന്ന് അവകാശപ്പെട്ടിരിക്കുന്നത്. അവിടെ നൂറ്റാണ്ടുകളായി താമസിക്കുന്ന 610 കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നത്. 410 ഏക്കര്‍ ഉണ്ടായിരുന്ന ഭൂമിയില്‍ 110 ഏക്കര്‍ ഒഴികെ ബാക്കി കടലെടുത്തു. ക്രിസ്ത്യാനികളും ഹിന്ദുക്കളും ആണ് ഇവിടെ കൂടുതലുള്ളത്. രാജഭരണകാലത്ത് പാട്ടത്തിനു കൊടുത്ത ഭൂമി വഖഫ് ബോര്‍ഡിന് വിട്ടുകൊടുക്കാനോ അതിന്റെ പരിധിയില്‍ കൊണ്ടുവരാനോ നിയമപരമായി കഴിയില്ല. രാജഭരണം ഭാരത യൂണിയനില്‍ ലയിപ്പിച്ചപ്പോള്‍ ആ ഭൂമിയും സ്വാഭാവികമായി സര്‍ക്കാരില്‍ നിക്ഷിപ്തമായതാണ്. മാത്രമല്ല ഈ ഭൂമി കോഴിക്കോട് ഫറൂഖ് കോളജിന് വിട്ടുകൊടുത്തതും കോളേജ് ഉപയോഗിക്കുന്നില്ലെങ്കില്‍ ഇപ്പോഴത്തെ ഉടമസ്ഥരുടെ പിന്‍തലമുറയ്‌ക്ക് ലഭിക്കുന്നതാണ് എന്നുമാണ് അന്നത്തെ കരാര്‍. രാജഭരണം അവസാനിച്ചതോടെ ഈ കരാറിനും പ്രസക്തിയില്ലാതായി. ഇത് വഖഫിന് നീക്കിവെക്കുന്നു എന്ന കാര്യം എവിടെയും പറഞ്ഞിട്ടുമില്ല. നൂറ്റാണ്ടുകളായി മുനമ്പത്തെ മണ്ണില്‍ താമസിക്കുന്ന മനുഷ്യരുടെ തലമുറകളായുള്ള അവകാശത്തിന് അപ്പുറമാണ് വഖഫ് ബോര്‍ഡ് ഉന്നയിക്കുന്ന അവകാശം എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുന്നു. ഇതാണ് നിയമഭേദഗതി അനിവാര്യമാക്കുന്നത്.അതേസമയം സംഘടിത വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഇടതുമുന്നണിയും വലതുമുന്നണിയും ഒരേപോലെ നിയമ ഭേദഗതിക്കെതിരെ രംഗത്ത് വന്നത് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ പോലും വേണ്ടത്ര പഠിക്കാതെയാണ്.

ഭാരതത്തില്‍ ഇസ്ലാമിക ഇതര മതങ്ങള്‍ക്ക് പുലരാനും മതസ്ഥര്‍ക്ക് ജീവിക്കാനും ഈ ദേശവിരുദ്ധ നിയമം തന്നെ ഇല്ലാതാകണം. നാളെ ആരുടെ വീട്ടിലേക്കും ഒരു മുല്ലാക്ക എത്തി ഈ വീട് വഖഫിന്റേതാണ്, നിങ്ങള്‍ ഒഴിഞ്ഞു പോകണം എന്നാവശ്യപ്പെടുന്ന സാഹചര്യം എങ്ങനെ അംഗീകരിക്കാനാകും. അതിലും അപകടമാണ് ആ നിയമം നിലനിര്‍ത്താന്‍ വേണ്ടി ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് നിയമസഭയില്‍ അണിനിരക്കുന്നത്. സ്വന്തം മതത്തിനു വേണ്ടി സംസാരിക്കാന്‍ പോലും ഒരു ക്രിസ്ത്യന്‍ എംഎല്‍എ തയ്യാറാകാത്തതിനും പിന്നിലെ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ സ്വാധീനത്തെ കുറിച്ച് ഇനിയെങ്കിലും ഹിന്ദു സമൂഹവും ക്രൈസ്തവരും തിരിച്ചറിയുമോ?

Tags: Legislatureanti-nationalWaqf Amendment BillWaqf invasion
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശവിരുദ്ധ പരാമര്‍ശം നടത്തി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

Kerala

ദേശവിരുദ്ധ പരാമർശം: കുട്ടിക്കൽ സ്വദേശി സി.എച്ച് ഇബ്രഹാമിനെതിരെ പരാതി നൽകി ബിജെപി നേതാവ് എൻ. ഹരി

Kerala

സമൂഹമാധ്യമങ്ങള്‍ വഴി രാജ്യവിരുദ്ധ പ്രചാരണം: ബിജെപിയുടെ പരാതിയിൽ അസം സ്വദേശിയായ എദ്ദിഷ് അലി ആറന്മുളയില്‍ അറസ്റ്റില്‍

Kerala

വഖഫ്: മുനമ്പം നിവാസികള്‍ക്ക് കക്ഷിചേരാന്‍ ട്രൈബ്യൂണല്‍ അനുമതി; തുടര്‍വാദം ഇന്ന് ആരംഭിക്കും; വഖഫ് സംരക്ഷണ സമിതിക്കുള്ള തിരിച്ചടിയെന്ന് മുനമ്പം സമരസമിതി

Kerala

ജോസ് കെ മാണി അഭിനയം അവസാനിപ്പിക്കണം; വഖഫിലെ വഞ്ചനയ്‌ക്ക് മാപ്പ് പറയണം: എൻ. ഹരി

പുതിയ വാര്‍ത്തകള്‍

പാലക്കാട് രഘു: മങ്ങലില്ലാത്ത മൃദംഗമാംഗല്യം

കാളികാവിൽ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി; നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; 30 ഓളം പേര്‍ക്ക് പരിക്ക്‌

കളികാര്യമായി… വാഷിങ് മെഷീനില്‍ കുടുങ്ങിയ നാലുവയസുകാരനെ അഗ്നിരക്ഷാ സേനാഗംങ്ങള്‍ രക്ഷപ്പെടുത്തി

മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

സമൂഹ മാധ്യമങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പുതിയ ഡിജിപിയുടെ ആദ്യ സര്‍ക്കുലര്‍

ട്രിനിഡാഡ് ആൻഡ് ടൊബാഗോ പരമോന്നത ദേശീയ ബഹുമതി: നയതന്ത്ര മികവില്‍ പ്രധാനമന്ത്രിക്കും ഭാരതത്തിനുമുള്ള അംഗീകാരം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ് 

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ജന്മഭൂമി സുവര്‍ണജയന്തി; കൊല്ലത്ത് സ്വാഗതസംഘമായി

എഡിസണ്‍

ഡാര്‍ക്കനെറ്റ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങി; നാളെ കസ്റ്റഡിയില്‍ വാങ്ങിയേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies