മാഞ്ഞൂര്‍: ഗ്രാമപഞ്ചായത്തിലെ എസ്‌സി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്ടോപ്പ്, പഠനോപകരണം, അംഗന്‍വാടികള്‍ക്കുള്ള ഗ്യാസ് സ്റ്റൗ, പ്രഷര്‍ കുക്കര്‍ എന്നിവയുടെ വിതരണോദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വ്വഹിച്ചു. പ്രസിഡന്റ് ജോണ്‍ നീലംപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി.
















