കല്‍പ്പറ്റ:നവീന ശിലായുഗസംസ്കൃതിയുടെ ശേഷിപ്പുകളില്‍ ഒന്നായ എടക്കല്ഗുഹാ പൈതൃക പദവി നീക്കങ്ങള്‍ എങ്ങുമെത്തിയില്ല 2010ല്‍ സംസ്ഥാന പുരാവസ്തു വകപ്പ് തുടങ്ങി വച്ച നീക്കങ്ങള്‍ വഴിമുട്ടി്.
1984ലാണ് എടക്കല്‍ ഗുഹയും അതുള്‍പ്പെടുന്ന 50 സെന്റ് സ്ഥലവും സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കൈവശത്തിലെത്തിയത്.രണ്ട് കൂറ്റന്‍ പാറകള്‍ക്കു മുകളില്‍ മറ്റൊരു പാറ അമര്‍ന്ന് രൂപപ്പെട്ടതാണ് റോക് ഷെല്‍ട്ടര്‍. 1894ല്‍ മലബാര്‍ പോലീസ് സൂപ്രണ്ടും നരവശശാസ്ത്രത്തില്‍ തത്പരനുമായിരുന്ന ഫോസറ്റാണ് റോക് ഷെല്‍ട്ടറിനെയും അതിലെ ചരിത്ര സമ്പന്നതയെക്കുറിച്ചുമുള്ള വിവരം ആദ്യമായി പുറംലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.റോക് ഷെല്‍ട്ടറിനെ പൈകൃക ഇടമായി പ്രഖ്യപിക്കുന്നതില്‍ യുനസ്കോയില് ഇടപെടുന്നതില്‍ സര്‍ക്കാരുകള്‍ വീഴ്ച വരുത്തുകയാണ്.
ഗുഹയുടെയും രചനകളുടെയും ചരിത്ര-സാംസ്കാരിക പ്രാധാന്യം യുനസ്കോയെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി 2011ല്‍ രണ്ട് ദേശീയ സെമിനാറുകള്‍ ബത്തേരിയില്‍ സംഘടിപ്പിച്ചിരുന്നു. ഗുഹയുയുടെയും രചനകളുടെയും ദീര്‍ഘകാല സംരക്ഷണത്തിന് ഉതകുന്ന പരിപാടികളാണ് ശില്പശാലയില് ചര്‍ച്ചയ്ക്ക് വിഷയങ്ങളായത്.റോക് ഷെല്‍ട്ടറിനെ ലോക പൈതൃക ഇടമാക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ അഞ്ച് വര്‍ഷം മുന്‍പ് ഡോ.എലിസബത്ത് തോമസിനെ സ്പെഷ്യല്‍ ഓഫീസറായി നിയോഗിച്ചിരുന്നു.
യുനസ്കോ പരിഗണിക്കുന്ന മാനദണ്ഡങ്ങളില്‍ ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ടവ എടക്കല്‍ റോക് ഷെല്‍ട്ടറിനു ലോക പൈതൃക പദവി നേടിയെടുക്കുന്നതിനു പര്യാപ്തമാണെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടിരുന്നത്. ഗുഹയുടെയും രചനകളുടെയും ശാസ്ത്രീയ സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് സ്പെഷ്യല്‍ ഓഫീസര്‍ സംസ്കാരിക വകുപ്പിനു നല്കിയ റിപ്പോര്‍ട്ടില്‍ കാര്യമായ തുടര്‍നടപടി ഉണ്ടായില്ല.
പൈതൃക സ്മാരകങ്ങളുടെ സംരക്ഷണത്തിനുള്ള യുനസ്കോയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് 2012ല്‍ ഷെല്‍ട്ടറിലേക്ക് 110 മീറ്റര്‍ നീളവും ശരാശരി ഒരു മീറ്റര്‍ വീതിയും 300 പടികളുമുള്ള സ്റ്റീല്‍ നടപ്പാത നിര്‍മിച്ചത്. ഷെല്‍ട്ടറിലെ ശിലാഭിത്തികളില്‍ ആള്‍രൂപങ്ങള്‍, മൃഗരൂപങ്ങള്‍ എന്നിവയ്ക്കു പുറമേ ചക്രങ്ങള്‍, വണ്ടികള്‍ എന്നിവയുടെ ചിത്രങ്ങളും കോറിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബ്രാഹ്മി ലഖിതങ്ങളുള്ളതും എടക്കലിലെ ശിലാഭിത്തികളിലാണ്. ബിസി 4000നും എഡി പതിനൊന്നിനും ഇടയില്‍ പലപ്പോഴായി രചിക്കപ്പെട്ടതാണ് ഇവയെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: