കാസര്‍കോട്: കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് മരിച്ച സന്ദീപിന്റെ മൃതദേഹം കാഞ്ഞങ്ങാട്ടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സന്ദീപിന്റെ മൃതദേഹം കാസര്‍കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) രാജശ്രീയുടെ സാന്നിധ്യത്തില്‍ ആര്‍.ഡി.ഒ. ജയശ്രീ ഇന്‍ക്വസ്റ്റ് നടത്തി. ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയറാം, ഡി.വൈ.എസ്.പി.മാരായ ഹസൈനാര്‍, ഹരിശ്ചന്ദ്രനായക്, നീലേശ്വരം സി.ഐ. ഉണ്ണികൃഷ്ണന്‍, കാസര്‍കോട് സി.ഐ. സി.എ അബ്ദുല്‍ റഹിം തുടങ്ങിയവരും ഉണ്ടായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനുശേഷം രാത്രിയോടെയാണ് കാഞ്ഞങ്ങാട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. ബിജെപി സംസ്ഥന വക്താവ് പി.രഘുനാഥ്, കൗണ്‍സില്‍ അംഗം എന്‍.പി.രാധാകൃഷ്ണന്‍, ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന്‍, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രേമന്‍, ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി ശ്രീനിവാസന്‍, ബിജെപി മോഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഉമേഷ് കടപ്പുറം തുടങ്ങിയഒട്ടേറെ പേര്‍ ആദരാഞ്ജലികളര്‍പ്പിച്ചു.














