പാലക്കാട്: സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ആദ്യ നഗരസഭയാകാന്‍ കാത്തിരിക്കുകയാണ് പാലക്കാട്. നിലവില്‍ സംസ്ഥാനത്ത് ബിജെപിക്ക് ഏറ്റവും കൂടുതല്‍ കൗണ്‍സിലര്‍മാരുള്ള നഗരസഭയാണ് പാലക്കാട്. 15 സീറ്റുകളില്‍ വിജയിച്ച് പ്രധാനപ്രതിപക്ഷമായിരുന്ന കരുത്തുതന്നെയാണ് ബി.ജെ.പി.യുടെ ആത്മവിശ്വാസം.
2010 ലെ തിരഞ്ഞെടുപ്പില്‍ ആറ് വാര്‍ഡുകളില്‍ ബിജെപി രണ്ടാംസ്ഥാനത്തെത്തിയിരുന്നു. കേന്ദ്രത്തിലെ ഭരണമാറ്റത്തോടെ ബിജെപിയിലേക്ക് മറ്റ് പാര്ട്ടികളിലെനേതാക്കളുള്പ്പെടെ കൂട്ടത്തോടെ ഒഴുകിയെത്തുന്നതിനാല്‍ ഇക്കുറി നഗരഭരണം ബിജെപിയുടെ കൈപ്പിടിയിലൊതുങ്ങാന് വഴിതുറന്നിരിക്കുകയാണ്. 52 സീറ്റില്‍ 30 മുതല്‍ 35 വരെ സീറ്റ് ലക്ഷ്യം വെച്ചാണ് ബിജെപി സഖ്യം മുന്നേറുന്നത്.
വാര്‍ഡ് സമ്മേളനം, പദയാത്ര, വനിതകളുടെ വീടുസന്ദര്‍ശനം, കുടുംബയോഗങ്ങള്‍ എന്നിവ പൂര്‍ത്തിയാക്കി. 13 മുതല്‍ വാര്‍ഡ് കണ്‍വന്‍ഷനുകള്‍ ആരംഭിക്കും. തുടര്‍ന്ന് വീണ്ടും ഗൃഹസന്ദര്‍ശനവും കുടുംബസംഗമവും നടത്തും. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന പ്രചാരണമാണ് ആസൂത്രണം ചെയ്യുന്നത്. ജില്ലാതലത്തില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ജില്ലാതല പ്രകടനപത്രിക തയ്യാറാക്കുന്നതിന് പി.ഭാസി കണ്‍വീനറും, മോഹന്‍ കൃഷ്ണ, മുഹമ്മദ് കള്ളിക്കണ്ടം, ഇസ്മയില്‍ എം. എന്നിവര്‍ അംഗങ്ങള്‍ ആയുള്ള കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്.
ഗ്രൂപ്പ് പോരിനിടെ നഗരത്തിനുവേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്ത യുഡിഎഫിനെതിരെ ശക്തമായ ജനവികാരം നിലവിലുണ്ട്. പാര്‍ട്ടി ധാരണകളില്നിന്നുമാറി നാലുവര്‍ഷം തികയാന്‍ രണ്ടുമാസം ബാക്കിനില്‍ക്കെയാണ് എ വിഭാഗക്കാരനായ അബ്ദുള്‍ ഖുദ്ദൂസ് സ്ഥാനമൊഴിഞ്ഞത്. ഇതിനായി മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കെ.പി.സി.സി. പ്രസിഡന്റ് എന്നിവര്‍ ഇടപെട്ടു. ഖുദ്ദൂസ് രാജിവെച്ച ഒഴിവില്‍ 2014 ആഗസ്ത് 30നാണ് ഐ ഗ്രൂപ്പിലെ പി.വി. രാജേഷ് ചെയര്‍മാനായത്. ഇത്തരം തൊഴുത്തില്ക്കുത്തുകളാല് ശിഥിലമാണ് യുഡിഎഫ്.
താരതമേ്യന ദുര്‍ബലമായ ഇടതുപക്ഷത്തിന് കൗണ്‍സിലില്‍ ഒമ്പത് സീറ്റുകളാണുള്ളത്. എസ്.എന്‍.ഡി.പി.യുടെ രാഷ്ട്രീയനീക്കത്തെ ഭയത്തോടെയാണ് ഇവര്‍ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: