കോട്ടയം: ഇടതു-വലതു മുന്നണികള്‍ ഭൂരിപക്ഷവിഭാഗത്തെ അവഗണിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ മൂന്നാം മുന്നണി ആവശ്യമാണെന്ന് ആള് ഇന്ത്യ വീരശൈവ മഹാസഭ സംസ്ഥാന പ്രസിഡന്റ് റ്റി.പി. കുഞ്ഞുമോന് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. സാമൂഹ്യനീതിയും അര്‍ഹമായ പ്രാതിന്ത്യവും ഉറപ്പാക്കാന്‍ ഇത് സഹായകമാകും. എന്നാല്‍ മതേതരനിലപാട് സംരക്ഷിക്കപ്പെടണം.
മുന്നോക്കത്തിലെ പിന്നോക്കത്തിന് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിനെ എതിര്‍ക്കേണ്ടതില്ലെന്നാണ് വീരശൈവസഭയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യപിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങളെ വര്‍ഗ്ഗീയമായി ചിത്രീകരിക്കുന്ന സിപിഎം നിലപാട് ശരിയല്ല. ബിജെപിയുമായി സഹകരിക്കുന്നതിലൂടെ മൂന്നാം മുന്നണി വര്‍ഗ്ഗീയ കക്ഷിയാകുമെന്ന് പ്രചരിപ്പിക്കുന്നവര്‍ പിഡിപി, മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും റ്റി.പി. കുഞ്ഞുമോന് അഭിപ്രായപ്പെട്ടു.
പത്രസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. ശിവന്, വൈസ് പ്രസിഡന്റ് സി.പി. മധുസൂദനന്‍പിള്ള, സെക്രട്ടറി ഗോപിനാഥന് പാലക്കാട്, കേന്ദ്രപ്രവര്ത്തക സമിതിയംഗം അഡ്വ. ബിനു കെ. ശങ്കര്‍, ജില്ലാ പ്രസിഡന്റ് എ.ആര്. സുരേന്ദ്രന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: