കോഴിക്കോട്: പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് വഴക്ക് സിപിഎമ്മിനെ തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പിലും വേട്ടയാടുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത തരത്തില്‍ പല പഞ്ചായത്ത്, മുന്‍സിപ്പാലിറ്റികളിലും സീറ്റ് ചര്‍ച്ച വഴിമുട്ടി നില്‍ക്കുകയാണ്.
കോഴിക്കോട് കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ നിലവിലുള്ള 40 കൗണ്‍സിലര്‍മാരില്‍ 33 പേരെയും ഒഴിവാക്കിയാണ് സിപിഎം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അഴിമതിക്കേസില്‍ ഉള്‍പ്പെട്ട മേയര്‍ പ്രൊഫ എ.കെ. പ്രേമജം, ഡപ്യൂട്ടി മേയര്‍ പി.ടി. അബ്ദുള്‍ ലത്തീഫ്, സഭാകക്ഷിനേതാവ് എം. മോഹനന് എന്നിവര്‍ ഇത്തവണ മത്സരത്തിനുണ്ടാവില്ല.
പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണ് മറ്റു കൗണ്‍സിലര്‍മാരെയും മാറ്റിനിര്‍ത്താന്‍ നേതൃത്വം നിര്‍ബ്ബന്ധിതമായത്. ബാലുശ്ശേരി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ബാബുപറശ്ശേരിയെ സ്ഥാനാര്‍ത്ഥിയാക്കിയതും നിര്ത്തിയുതും എതിര്പ്പിനിടയാക്കിയിരിക്കുകയാണ്. ഡിവിഷനു പുറത്തുനിന്നും സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കിയിരിക്കുകയാണെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാണി
ക്കുന്നത്.
കടുത്ത വിഭാഗീയതയെത്തുടര്‍ന്ന് മേപ്പയ്യൂര്‍ ലോക്കല്‍ കമ്മിറ്റി പിരിച്ചുവിടേണ്ടിവന്നതും തെരഞ്ഞെടുപ്പിനെ ബാധിക്കും. കൊയിലാണ്ടിയില്‍ വിമതപക്ഷത്തുണ്ടായിരുന്ന മുന്‍ ഏരിയാസെക്രട്ടറി എന്‍.വി.ബാലകൃഷ്ണന്റെ പുസ്തക പ്രകാശനത്തില്‍ വി.എസ്. അടക്കമുള്ള നേതാക്കള്‍
പങ്കെടുത്തതും ഔദ്യോഗിക നേതൃത്വം പിന്തുണ നല്കിയതും കടുത്ത വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്. കൊയിലാണ്ടി ഏരിയാസെക്രട്ടറിയും എംഎല്‍എയുമായ കെ ദാസന് കയര്‍ തൊഴിലാളികളുടെ പണം കൈപ്പറ്റി സുഖജീവിതം നയിക്കുകയാണെന്നടക്കമുള്ള ആരോപണം ഉയര്‍ത്തിയാണ് മറുഭാഗം തിരിച്ചടിക്കുന്നത്. ഒഞ്ചിയം, നാദാപുരം ഏരിയാകമ്മിറ്റികളിലും ഗ്രൂപ്പിസം രൂക്ഷമായിരിക്കുകയാണ്.
ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ക്വാറി മാഫിയകളുമായി സിപിഎം നേതൃത്വം കൈകോര്‍ത്തിരിക്കുകയാണ്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ നടത്തിയ സമരങ്ങള്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ട് പിന്‍വലിക്കേണ്ടിവന്നതും വിവാദമായിരുന്നു. സ്ഥാനാര്‍ത്ഥിനിര്‍ണയം പൂര്‍ത്തിയാവുന്നതോടെ പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പിസം പാരമ്യത്തിലെത്തുമെന്നാണ് സൂചന
പ്രതികരിക്കാൻ ഇവിടെ എഴുതുക: