ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ന്യൂനപക്ഷ വര്‍ഗ്ഗീയ പ്രീണനത്തില്‍ സിപിഐ, സിപിഎമ്മിനോട് മത്സരിക്കുന്നു. മുസ്ലീംലീഗ് വര്‍ഗ്ഗീയ പ്രസ്ഥാനമല്ലെന്നു പ്രഖ്യാപിച്ച സിപിഎം പിബി അംഗം പിണറായി വിജയനെ കടത്തിവെട്ടി ഐഎന്‍എല്ലും കേരളാ കോണ്‍ഗ്രസും മതേതര പ്രസ്ഥാനങ്ങളാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സര്‍ട്ടിഫിക്കറ്റ് നല്കി.
ഐഎന്‍എല്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി തങ്ങള്‍ക്കൊപ്പം നില്ക്കുന്ന പാര്‍ട്ടിയായതിനാല്‍ വര്‍ഗ്ഗീയ പ്രസ്ഥാനമല്ലെന്ന വിചിത്രമായ വാദമാണ് കാനം രാജേന്ദ്രന് ഉന്നയിച്ചത്. മുസ്ലിം ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന് ഉറപ്പിച്ച് പറയാന്‍ കാനം രാജേന്ദ്രന് തയ്യാറായില്ല. ലീഗിന്റെ നിലപാടുകള്‍ മതേതരമല്ലെന്നു മാത്രമേ പറയാന്‍ കഴിയൂവെന്നായിരുന്നു കാനത്തിന്റെ നിലപാട്. ആലപ്പുഴ പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ കോണ്‍ഗ്രസുകള്‍ വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളാണെന്ന് പറയാന്‍ താന്‍ ആളല്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. രാമജന്മഭൂമി വിഷയത്തില്‍ ലീഗ് സ്വീകരിച്ച നിലപാട് തീവ്രമല്ലെന്ന് ആരോപിച്ച് പാര്‍ട്ടി വിട്ടവര്‍ രൂപീകരിച്ച ഐഎന്‍എല്ലിന് മതേതര സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെ ഇടതു പ്രസ്ഥാനങ്ങള്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ അജണ്ട വ്യക്തമാക്കിയിരിക്കുകയാണ്. മതന്യൂനപക്ഷങ്ങളില്‍ ആര്‍എസ്എസ്, ഹിന്ദുത്വ ഭയം സൃഷ്ടിക്കാനും കാനം രാജേന്ദ്രന് പരിശ്രമിക്കുന്നു. ആര്‍എസ്എസ് ഭരണഘടനാതീത ശക്തിയായി മാറിയെന്നും ആര്‍എസ്എസ് സര്‍സംഘചാലക് വിജയദശമി സന്ദേശം നല്‍കിയത് ഭരണഘടനാ വിരുദ്ധമാണെന്നും സിപിഐ സെക്രട്ടറി പറഞ്ഞു.
ബിജെപി ഇത്തവണ തെരഞ്ഞെടുപ്പില്‍ സജീവമാണെന്നും ബിജെപിയും കോണ്‍ഗ്രസും ഒരേപോലെ തങ്ങളുടെ ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി ഒരുകാലത്തും ഇടതുപക്ഷത്തെ പിന്തുണച്ചിട്ടില്ല. എസ്എന്‍ഡിപിയുടെ മുന്‍കാലങ്ങളിലെ നേതാക്കള്‍ എല്ലാവരും തന്നെ കോണ്‍ഗ്രസുകാരായിരുന്നു. എസ്എന്‍ഡിപി- ബിജെപി സഖ്യം തെരഞ്ഞെടുപ്പില്‍ എങ്ങനെ ഇടതുപക്ഷത്തെ ബാധിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. സംസ്ഥാനത്ത് അന്‍പതോളം സ്ഥലങ്ങളില്‍ സിപിഎമ്മും സിപിഐയും പരസ്പരം മത്സരിക്കുന്നുണ്ട്. അരുവിക്കരയല്ല കേരളമെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഉമ്മന്‍ചാണ്ടിക്ക് മാറ്റിപറയേണ്ടിവരുമെന്നും കാനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: