തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള പോളിങ് ഓഫീസര്‍മാര്‍, നവംബര്‍ 2-ന് തെരഞ്ഞെടുപ്പ് നടത്തുന്ന ജില്ലകളില്‍ (വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റികള്‍, തിരുവനന്തപുരം കോര്പ്പറേഷന് ഒഴികെ) നവംബര്‍ ഒന്നിന് രാവിലെ 10 ന് മുമ്പും നവംബര്‍ 5-ന് തെരഞ്ഞെടുപ്പ് നടത്തുന്ന ജില്ലകളില്‍ നവംബര്‍ 4-ന് രാവിലെ 10 ന് മുമ്പും പോളിങ്സാധനങ്ങള് ഏറ്റുവാങ്ങാന്‍ അതാത് വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണം. പോളിംഗ് സാധനങ്ങള്‍ ഏറ്റുവാങ്ങി അവിടെ സജ്ജമാക്കിയിട്ടുളള വാഹനങ്ങളില്‍ ബന്ധപ്പെട്ട പോളിങ്് സ്റ്റേഷനുകളില്‍ എത്തിച്ചേരണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചു.
പോളിംഗ് ഓഫീസര്‍മാര്‍ക്ക് നല്കിയ നിയമന ഉത്തരവില്‍ രാവിലെ 8 ന് എത്തിച്ചേരണം എന്നാണ് നിഷ്കര്‍ഷിച്ചിരുന്നത്. പോളിങ് സാധനങ്ങളുടെ വിതരണസ്വീകരണ ചുമതലയുളള ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും ബന്ധപ്പെട്ട വരണാധികാരികളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് ഉള്‍പ്പെടെയുളള എല്ലാ പോളിംഗ് സാധനങ്ങളും വിതരണ ദിവസം രാവിലെ 10 ന് മുമ്പ് അതാത് വിതരണ കൗണ്ടറുകളില്‍ പോളിങ്് ഓഫീസര്‍മാര്‍ക്ക് വിതരണത്തിനായി സജ്ജമാക്കിയിട്ടുണ്ടെന്നും അവ രാവിലെ 10 മുതല്‍ വിതരണം ചെയ്തു തുടങ്ങി വിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കുന്നുണ്ടെന്നും ഉറപ്പാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: