തൃശൂര്‍: മുന്‍ കാലങ്ങളില്‍ വ്യത്യസ്തമായി ഗ്രാമ പഞ്ചായത്തുകളില്‍ ശക്തമായ മത്സരത്തിന് കളമൊരുങ്ങി. ഭൂരിഭാഗം പഞ്ചായത്തുകളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 88 പഞ്ചായത്തുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ 86 ആയി കുറഞ്ഞിട്ടുണ്ട്. പഞ്ചായത്തുകളില്‍ ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എല്ലാ പഞ്ചായത്തുകളിലും അംഗങ്ങള്‍ ഉണ്ടാകുമെന്നും ഒരു ഡസനോളം പഞ്ചായത്തുകളില്‍ ബിജെപി ഭരണം ഉണ്ടാകുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് പറഞ്ഞു. എല്ലായിടത്തും ശക്തമായ പ്രചാരണമാണ് നടക്കുന്നത്. പ്രാദേശികതലത്തില്‍ എസ്എന്‍ഡിപി ഉള്‍പ്പടെയുള്ള സാമുദായിക സംഘടനകളുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടതും തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ശക്തി പകരുന്നു. പല പഞ്ചായത്തുകളിലും ദേശീയ-സംസ്ഥാന നേതാക്കള്‍ വരെ പ്രചരണത്തിന് എത്തിയത് പ്രവര്‍ത്തകരില്‍ കുടുതല്‍ ആവേശം പകര്‍ന്നിട്ടുണ്ട്. ഇത്തവണ ബിജെപി ഒരോ വാര്‍ഡുകളിലും സ്ക്വാഡ് വര്‍ക്കുകളും സ്ത്രീകളുടെ പ്രചരണവും സജീവമായിട്ടുണ്ട്.
എല്ലാ വാര്‍ഡുകളിലും കുടുംബയോഗങ്ങളും നടക്കുന്നുണ്ട്. ഒരോ വാര്‍ഡിലും അഞ്ച് മുതല്‍ പത്ത് വരെയുള്ള കുടുംബയോഗങ്ങളാണ് സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്തുകളിലും ഇത്തവണ മികച്ച മത്സരമാണ് നടക്കുന്നത്. കുന്നംകുളം, കൊടുങ്ങല്ലൂര്‍ ഉള്‍പ്പടെയുള്ള നഗരസഭകളിലും ബിജെപി തിളക്കമാര്‍ന്ന നേട്ടം കൈവരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: