Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വോട്ടെടുപ്പ്-സുരക്ഷാ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി: ഡിജിപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:12 pm IST
in Kerala

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് സമാധാനപരവും നീതിപൂര്‍വകവുമായി നടത്തുന്നതിനും ക്രമസമാധാനപാലനത്തിനുമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ചുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഡിജിപി ടി.പി.സെന്‍കുമാര്‍ അറിയിച്ചു.

രണ്ടുഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പില്‍ വനിതാ ഉദ്യോഗസ്ഥരുള്‍പ്പെടെ ആദ്യഘട്ടത്തില്‍ 38,000 പേരെയും രണ്ടാംഘട്ടത്തില്‍ 42,000 പേരെയും വിന്യസിക്കും. ഇതില്‍ ആദ്യഘട്ടത്തില്‍ ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്ന 30,000 പേരും രണ്ടാംഘട്ടത്തില്‍ ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്ന 32,000 പേരും സംസ്ഥാന പോലീസ് സേനാംഗങ്ങളാണ്. ശേഷിക്കുന്നവര്‍ എക്‌സൈസ്, വനം, മറൈന്‍, മോട്ടോര്‍ വെഹിക്കിള്‍ തുടങ്ങിയ ഇതര യൂണിഫോം സേനകള്‍, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍, ഹോംഗാര്‍ഡുകള്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ഇവയ്‌ക്കെല്ലാം പുറമെ കര്‍ണാടകയില്‍ നിന്ന് 10 കമ്പനി പോലീസ് സേനാംഗങ്ങളെയും വിവിധ സ്ഥലങ്ങളില്‍ വിന്യസിക്കും.

നവംബര്‍ രണ്ടിന് വോട്ടെടുപ്പു നടക്കുന്ന തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 38,000 പേരെ വിന്യസിച്ചു കഴിഞ്ഞു. നവംബര്‍ അഞ്ചിന് വോട്ടെടുപ്പ് നടക്കുന്ന ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ 42,000 പേരെ വിന്യസിക്കും.

ബൂത്തുതല സുരക്ഷയ്‌ക്കു പുറമേ അഞ്ച് കമ്പനി ഡിജിപി സ്‌ട്രൈക്കിങ് ഫോഴ്‌സ്, രണ്ട് കമ്പനി സോണല്‍ ലവല്‍ സ്‌ട്രൈക്കിങ് ഫോഴ്‌സ്, നാല് കമ്പനി റേഞ്ച് ലവല്‍ സ്‌ട്രൈക്കിങ് ഫോഴ്‌സ് എന്നിവയെയും നിയോഗിച്ചിട്ടുണ്ട്. പുറമെ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് രണ്ടു ഘട്ടങ്ങളിലായി ഇരുനൂറ്റി എഴുപത്തിയഞ്ചില്‍പ്പരം ഇല്ക്ഷന്‍ സര്‍ക്കിള്‍ സ്‌ട്രൈക്കിങ് ഫോഴ്‌സിനെയും നൂറോളം സബ് ഡിവിഷന്‍ സ്‌ട്രൈക്കിങ് ഫോഴ്‌സിനെയും 19 ജില്ലാ പോലീസ് ചീഫ് സ്‌ട്രൈക്കിങ് ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്.

വോട്ടെടുപ്പുദിവസങ്ങളില്‍ രണ്ടു ഘട്ടങ്ങളിലുമായി രണ്ടായിരത്തോളം ഗ്രൂപ്പ് പട്രോള്‍ സംഘങ്ങളും തൊള്ളായിരത്തില്‍പ്പരം ക്രമസമാധാനപാലന പട്രോള്‍ സംഘങ്ങളും രംഗത്തുണ്ടാകും. കുറ്റവാളികളെയും ആക്രമികളെയും കണ്ടെത്തുന്നതിനും അനിഷ്ട സംഭവങ്ങള്‍ കയ്യോടെ പകര്‍ത്തുന്നതിനുമായി ഗ്രൂപ്പ് പട്രോള്‍ സംഘങ്ങള്‍ക്ക് വീഡിയോ ക്യാമറകളും നല്‍കും.

ആകെയുള്ള 34424 പോളിങ് ബൂത്തുകളില്‍ 4843 ബൂത്തുകള്‍ പ്രശ്‌നസാധ്യതകളുള്ളവയാണ്. ഇവിടങ്ങളില്‍ അധികസുരക്ഷ ഏര്‍പ്പെടുത്തും. മാവോയിസ്റ്റുകളെ നേരിടുന്നതിനുള്ള സംവിധാനം ഇലക്ഷന്‍ ഡ്യൂട്ടികള്‍ക്കായി മാറ്റുന്നില്ല. അവ നിലവിലുള്ള രീതിയില്‍ത്തന്നെ തുടരും.

തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന പോലീസ് ആസ്ഥാനത്ത് ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഫോണ്‍ നമ്പര്‍. 0471 2726869. ഇതോടൊപ്പം എല്ലാ ജില്ലാ പോലീസ് ആസ്ഥാനങ്ങളിലും കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ വയര്‍ലെസ്, മൊബൈല്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങളോടുകൂടിയ വാര്‍ത്താവിനിമയ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ കണ്‍ട്രോള്‍ റൂമുകളിലും ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വോട്ടെടുപ്പുകഴിഞ്ഞുളള സുരക്ഷയ്‌ക്കുളള നടപടികളും കൈക്കൊണ്ടു. എല്ലാ കൗണ്ടിങ് സെന്ററുകള്‍ക്കും ത്രീടയര്‍ സുരക്ഷ ഏര്‍പ്പെടുത്തും.വോട്ടെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഘര്‍ഷങ്ങളും അതേത്തുടര്‍ന്നുണ്ടാകുന്ന ക്രമസമാധാനപ്രശ്‌നങ്ങളും നേരിടുന്നതിന് വോട്ടെടുപ്പിന് ശേഷമുള്ള സുരക്ഷാ നടപടികളും കൈക്കൊണ്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് സുഗമമാക്കുന്നതിനുള്ള പോലീസിന്റെ സജ്ജീകരണങ്ങള്‍ക്കും നടപടികള്‍ക്കും എല്ലാവിധ പിന്തുണയും എല്ലാ വിഭാഗങ്ങളും നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Local News

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

Kerala

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.